27/07/2026
[fontresizer_tawhidurrahmandear_widget]

Tags :Veena George

Kerala

‘സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങൾ. സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഷംസീറിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ആവശ്യം. അതേസമയം, മന്ത്രിയെ ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകനാണെന്ന സി.പി.എം വാദം കെ.എസ്.യു തള്ളി. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്നും തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് [&Read More

Main story

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞുനോക്കി കഴുത്തുളുക്കിയ മന്ത്രിയെ ഐസിയുവിലാക്കി’; വീണാ ജോർജിനെതിരെ പരിഹാസവുമായി ഹർഷിന

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിലപാടുകൾക്കെതിരെയും വ്യാപക പ്രതിഷേധം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന കെ.കെ ഹർഷിന മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർഷിന രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പ്രതിഷേധക്കാരെ കണ്ടപ്പോൾ തിരിഞ്ഞുനോക്കിയ മന്ത്രിക്ക് കഴുത്തുളുക്കിയെന്നും, തുടർന്ന് സ്ട്രെച്ചറിൽ കിടത്തി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നുമാണ് ഹർഷിന പരിഹസിച്ചത്. “എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് ചികിത്സാ പിഴവുകൾക്ക് പരിഹാരമാകുക?” എന്നും ഹർഷിന പോസ്റ്റിൽ [&Read More

Kerala

വീണാ ജോര്‍ജിനെമാരകായുധം കൊണ്ട് കഴുത്തില്‍ ആക്രമിച്ചുവെന്ന്എഫ്ഐആര്‍; ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ വധശ്രമം ചുമത്തി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിലായി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജയിലിലടച്ചത്. ഇതിന് പുറമെ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മന്ത്രിയെ മാരകായുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്നും [&Read More

Main story

‘വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും അഭിനയമികവ് തുടരുന്നു’;

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ അവകാശവാദത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ്, മന്ത്രിയായിട്ടും ആ അഭിനയമികവ് തുടരുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ്. ജനീഷ് പരിഹസിച്ചു. കഴിഞ്ഞ ദിവസം മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനയത്തിൽ തോൽപ്പിച്ചെങ്കിൽ, ഇന്ന് തന്റെ മാരകമായ അഭിനയ സിദ്ധി കൊണ്ട് വീണാ ജോർജ് മുഖ്യമന്ത്രിയെ മറികടന്നിരിക്കുകയാണെന്നും ജനീഷ് പറഞ്ഞു. പ്രതിഷേധക്കാരെ കാണുമ്പോൾ ‘അന്യനും’ അവർ പോയാൽ ‘അമ്പിയും’ [&Read More

Main story

കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിൻ്റെ കൈക്കും കഴുത്തിനും പരിക്ക്; സംഭവം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. ഉടൻ തന്നെ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്‌ വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി ടിക്കറ്റ് കൗണ്ടറിന് സമീപമെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഇതേത്തുടർന്ന് മന്ത്രി യാത്ര റദ്ദാക്കി. പോലീസ് സുരക്ഷാവലയം ഭേദിച്ച് ഇരച്ചെത്തിയ പ്രതിഷേധക്കാർ മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവസമയത്ത് സ്പീക്കർ എ.എൻ ഷംസീറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രിയെ ആക്രമിച്ച നടപടി [&Read More

Main story

‘സതീശന്‍റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട; പിണറായി വിജയൻ വീണ്ടും

കൊല്ലം: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സി.പി.എമ്മിനെ അത്ര പെട്ടെന്ന് എഴുതിത്തള്ളാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖം കണ്ടുകൊണ്ട് ആരും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന്റെ പ്രചാരണ ജാഥകളെ നയിക്കുന്നത് പിൻനിരയിലുള്ള ശക്തികളാണെന്നും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലുമാണ് അതിന്റെ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ സർക്കാർ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കരുതെന്നും നിലവിലെ സ്ഥിതി [&Read More