27/01/2026

Tags :Venezuela

World

’വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്; സ്വയം അവരോധിച്ച് ട്രംപ്

വാഷിങ്ടൺ: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അസാധാരണ പ്രഖ്യാപനം നടത്തിയത്. വെനസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയ നിർണ്ണായക നീക്കത്തിലൂടെ ഭരണത്തലവൻ നിക്കോളാസ് മദുറോയെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. വെനസ്വേലയുടെ എണ്ണ വരുമാനത്തിന്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപ് [&Read More

Venezuela

‘ലോക പോലീസോ ജഡ്ജിയോ ചമയാന്‍ ഒരു രാജ്യവും നോക്കേണ്ട’; അമേരിക്കയുടെ ഇറാഖ്, ഇറാന്‍

ബെയ്ജിങ്: ലോകത്തിന്റെ പൊലീസോ ജഡ്ജിയോ ആകാൻ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ നടപടി രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ രൂക്ഷവിമർശനം. വെനസ്വേലയുടെ പരമാധികാരവും ദേശീയ അന്തസ്സും സംരക്ഷിക്കാൻ ആ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി മൂന്നിന് വെനസ്വേലയിൽ യുഎസ് നടത്തിയ വലിയ തോതിലുള്ള വ്യോമാക്രമണത്തെയും സൈനിക ഇടപെടലിനെയും ‘ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഗുണ്ടായിസം’ [&Read More

Venezuela

അമേരിക്കൻ കോടതിയിൽ തലകുനിക്കാതെ മദുറോ; കുറ്റങ്ങൾ നിഷേധിച്ചു

ന്യൂയോർക്ക്: യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയ മുൻ വെനസ്വെലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും അമേരിക്കൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. തങ്ങൾക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കടത്ത്, നാർക്കോ ടെററിസം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇരുവരും നിഷേധിച്ചു. മാൻഹട്ടനിലെ കോടതിയിൽ ജഡ്ജി ആൽവിൻ ഹെല്ലർസ്‌റ്റൈനു മുൻപാകെയായിരുന്നു ഇവരുടെ ആദ്യ വിചാരണ. അക്ഷോഭ്യനായി തലയുയർത്തി നിന്ന മദുറോ, ദ്വിഭാഷിയുടെ സഹായത്തോടെ തനിക്കുമേൽ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ശനിയാഴ്ച പുലർച്ചെ കാരക്കാസിൽ യുഎസ് പ്രത്യേക സേന നടത്തിയ ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’ [&Read More

India

കേന്ദ്രത്തിന് അമേരിക്കയെ ഭയം; വെനസ്വേലയിൽ സംഭവിച്ചത് ഇന്ത്യയിലും സംഭവിക്കാം: വിമർശവുമായി പൃഥ്വിരാജ് ചവാൻ

മുംബൈ: വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയിലും പ്രസിഡന്റ് നിക്കോളാസ് മദുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ സംഭവത്തിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചപ്പോൾ ഇന്ത്യ അമേരിക്കയെ ഭയന്ന് പിന്നോട്ട് മാറുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും ഒരു രാജ്യത്തിന്റെ പരമാധികാരത്തെയും കാറ്റിൽ പറത്തിക്കൊണ്ട് അമേരിക്ക നടത്തിയ ഈ സൈനിക നീക്കം ജനാധിപത്യത്തിന് വലിയ [&Read More

India

മദുറോയുടെ ‘ആത്മീയ ഗുരു’ ഇങ്ങ് പുട്ടപർത്തിയിൽ; വെനിസ്വേലയും സായി ബാബയും തമ്മിലെന്ത്?

അമരാവതി: വെനിസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയുമായി പതിറ്റാണ്ടുകൾ നീണ്ട ആത്മീയ ബന്ധം. ശ്രീ സത്യസായി ബാബയുടെ ഭക്തനായ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലും ഭരണത്തിലും ബാബയുടെ ദർശനങ്ങൾ വലിയ സ്വാധീനം ചെലുത്തിയതായി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 2005ൽ വിദേശകാര്യ മന്ത്രിയായിരിക്കെയാണ് മദുറോ ഭാര്യ സിലിയ ഫ്‌ലോറസിനൊപ്പം പ്രശാന്തി നിലയം സന്ദർശിച്ചത്. ‘ബാബയെ നേരിട്ട് കണ്ട നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്,’ എന്ന് അദ്ദേഹം സന്ദർശനത്തെക്കുറിച്ച് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തന്റെ ഓഫീസിൽ വിപ്ലവ [&Read More

World

വെനസ്വേലയില്‍ ആക്രമണം ആരംഭിച്ച് യുഎസ്? കാരക്കാസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മദുറോ

കാരക്കാസ്: തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വെനസ്വെലന്‍ നഗരങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാരക്കാസില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായത്. നഗരത്തില്‍ [&Read More

World

ഏതുസമയവും യു.എസ് ആക്രമണത്തിന് സാധ്യത; ‘ഗറില്ലാ തന്ത്രങ്ങളി’ലൂടെ നേരിടാന്‍ വെനസ്വേലന്‍ സൈന്യം

കാരക്കാസ്: നിക്കോളാസ് മദുറോ സർക്കാരിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെ, പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി വെനസ്വേല. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായും അടച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതോടെയാണ് യുദ്ധഭീതി കനത്തത്. കരമാർഗമുള്ള സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന ട്രംപിന്റെ പരാമർശം ഭീഷണിക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ യു.എസ് നടത്തുന്ന സൈനിക നടപടിക്കിടെ കരീബിയൻ, പസഫിക് മേഖലകളിൽ എൺപതിലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലാറ്റിനമേരിക്കന്‍ രാജ്യം പ്രതിരോധ സജ്ജീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. സൈനിക വിഭാഗങ്ങളിൽ [&Read More