28/03/2026
[fontresizer_tawhidurrahmandear_widget]

‘മന്ത്രി ജിആര്‍ അനില്‍ പുച്ഛത്തോടെ പെരുമാറി; പ്രകാശ് ബാബു ബേബിയെ നിസ്സഹായന്‍ എന്നു വിളിച്ചു’-സിപിഐക്കെതിരെ ശിവന്‍കുട്ടി

 ‘മന്ത്രി ജിആര്‍ അനില്‍ പുച്ഛത്തോടെ പെരുമാറി; പ്രകാശ് ബാബു ബേബിയെ നിസ്സഹായന്‍ എന്നു വിളിച്ചു’-സിപിഐക്കെതിരെ ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കിയതിനു പിന്നാലെ സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി ജി.ആര്‍ അനിലിനും പ്രകാശ് ബാബുവിനും സിപിഐ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ക്കുമെതിരെയാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം. ജിആര്‍ അനില്‍ തന്നോട് പുച്ഛത്തോടെ പെരുമാറുകയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തുകയും ചെയ്‌തെന്ന് മന്ത്രി കുറ്റപ്പെടുത്തി.

സിപിഐ ആസ്ഥാനത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോള്‍ മന്ത്രി ജി.ആര്‍ അനില്‍ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തി. ഓഫിസില്‍ വന്നാല്‍ സംസാരിക്കാതെ പറ്റുമോ എന്നാണ് അനില്‍ പ്രതികരിച്ചത്. എവിടെയോ കിടന്ന ഒരുത്തന്‍ ഓഫിസില്‍ വന്നതുപോലെ പുച്ഛത്തോടെയാണ് അനില്‍ പെരുമാറിയതെന്ന് മന്ത്രി പറഞ്ഞു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ല. ഞങ്ങളുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞതെന്നും ശിവന്‍കുട്ടി പറഞ്ഞു.

എഐഎസ്എഫും എഐവൈഎഫും തന്റെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചില്‍ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും ശരിയല്ലെന്നും അവ വേദനിപ്പിച്ചെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകള്‍ അതിരുകടന്ന് പ്രതിഷേധിച്ചു. എന്റെ കോലം കത്തിച്ചു. എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഞാന്‍ ബിനോയ് വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ് പറഞ്ഞു. തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Also read: