തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിന്റെ താൽപര്യം വി.ഡി. സതീശന്റെ കയ്യിൽ ഭദ്രമാണെന്നും ഇത് നൂറു ദിവസത്തിനകം അദ്ദേഹം തെളിയിച്ചെന്നും സി. ദിവാകരൻ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ പാവപ്പെട്ടവർക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി. ദിവാകരൻ കൂട്ടിച്ചേർത്തു. സി. ദിവാകരനെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രശംസിച്ചു. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്തു നോക്കി പറയുന്ന നേതാവാണ് സി. ദിവാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.Read More
Tags :CPI
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നു. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന ആലോചനകൾ സിപിഐക്കുള്ളിൽ സജീവമായി. ഇതോടെ ഡൽഹിയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തേക്കും. പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ കൂടി പങ്കെടുക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ പാർട്ടിയുടെ ഭാവി നീക്കങ്ങൾ നിർണായകമാകും. പ്രത്യേക ബ്ലോക്ക് ആകാൻ ആലോചനയുണ്ടെന്ന റിപ്പോർട്ടുകളെ തള്ളാതെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ‘സിപിഐക്ക് ഇപ്പോൾ അറിയില്ല’ എന്നാണ് അദ്ദേഹം [&Read More
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ മുഖപത്രമായ ‘ജനയുഗം’. ‘എല്ലാം താനാണ്, താൻ തീരുമാനിക്കും’ എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്നും പിണറായി മുന്നണി മര്യാദ ലംഘിച്ചെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. മുന്നണി ബന്ധം യജമാനനും ഭൃത്യനും തമ്മിലുള്ളതല്ലെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. ഉപനേതാവിനെ സിപിഎം നേതാക്കൾക്കിടയിൽ നിന്ന് തന്നെ തീരുമാനിക്കുമെന്നും ഇതേക്കുറിച്ച് സ്പീക്കർക്ക് കത്ത് നൽകുമെന്നുമുള്ള പിണറായിയുടെ പരസ്യപ്രഖ്യാപനമാണ് [&Read More
ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ സമരത്തിനായി സി.പി.ഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി. മുൻകൂറായി അടച്ച 10 ലക്ഷം രൂപ റെയിൽവേ തിരികെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. സമരത്തിൽ പങ്കെടുക്കാൻ പോകുന്നവരുടെ തിരക്ക് മൂലം യാത്ര പ്രതിസന്ധിയിലാകാതിരിക്കാനാണ് 22 ബോഗികളുള്ള ഒരു ട്രെയിൻ തന്നെ വാടകയ്‌ക്കെടുക്കാൻ പാർട്ടി തീരുമാനിച്ചത്. എന്നാൽ ഇതിനുപിന്നാലെയാണ് റെയിൽവേ യാത്ര റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധ റാലി നടത്താനായിരുന്നു [&Read More
ഡൽഹിയിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാൻ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്കെടുത്ത് സിപിഐ; അഡ്വാൻസ് 9
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന വൻ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഒരു ട്രെയിൻ മുഴുവനായി വാടകയ്ക്കെടുക്കാൻ സി.പി.ഐ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. 18 കോച്ചുകളുള്ള ഒരു ട്രെയിൻ പൂർണ്ണമായും ബുക്ക് ചെയ്താണ് കേരളത്തിൽ നിന്നുള്ള സി.പി.ഐ പ്രവർത്തകർ രാജ്യതലസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്. ഇതിനായുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി ഒമ്പത് ലക്ഷം രൂപ അഡ്വാൻസായി പാർട്ടി റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ പ്രവർത്തകർക്ക് മാത്രമായി ഒരു പ്രത്യേക തീവണ്ടി മുഴുവനായി വാടകയ്ക്കെടുത്ത് [&Read More
‘പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കമില്ല, അത് സിപിഐക്ക് അവകാശപ്പെട്ടത്; ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ പങ്കുവെക്കൽ അനിവാര്യം’-
തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ സ്ഥാനങ്ങൾ പങ്കുവെക്കൽ അനിവാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കങ്ങൾ പറഞ്ഞ് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കീഴ്വഴക്കങ്ങളേക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്നും, മാറേണ്ട സാഹചര്യത്തിൽ കീഴ്വഴക്കങ്ങൾ മാറിയേ തീരൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, മുന്നണി മര്യാദയനുസരിച്ച് അവ പങ്കുവെക്കപ്പെടണം. സിപിഐയുടെ ഈ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനല്ല, മറിച്ച് ശക്തമാക്കാനാണ്. [&Read More
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലി പോര് മുറുകുന്നു, എൽഡിഎഫിന്റെ അർഥം സിപിഎം മനസ്സിലാക്കണമെന്ന് ബിനോയ്
തിരുവനന്തപുരം: ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള ഭിന്നത കൂടുതൽ വഷളാകുന്നു. വിഷയം പരിഹരിക്കുന്നതിനായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിൽ എ.കെ.ജി സെന്ററിൽ നടത്തിയ നിർണായക ചർച്ച പരാജയപ്പെട്ടു. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിലും ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകാൻ തയ്യാറാകാത്തതിനെ തുടർന്ന് മുന്നണിയിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. മുന്നണിയുടെ ഒത്തൊരുമയ്ക്കും സുഗമമായ മുന്നോട്ടുപോക്കിനും വിട്ടുവീഴ്ചകൾക്ക് സി.പി.ഐ സന്നദ്ധമാണെന്നും ഇതേ [&Read More
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഗാനാലാപനം രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. ചടങ്ങിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തി’ന് പകരം ‘വന്ദേമാതരം’ ആലപിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. തമിഴ് വികാരത്തെ അവഗണിച്ച് വിജയ് ബിജെപി പ്രീണനത്തിന് ശ്രമിക്കുകയാണെന്ന് ഡിഎംകെയും സിപിഐയും ആരോപിച്ചു. ബംഗാളിൽ പോലും ഇല്ലാത്ത കീഴ്വഴക്കമാണ് തമിഴ്‌നാട്ടിൽ നടപ്പിലാക്കിയതെന്നും തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിജയ് അധിക്ഷേപിച്ചുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2021Read More
ഡിഎംകെ സഖ്യം വിട്ട് വിജയ്ക്ക് പിന്് സിപിഎം,സിപിഐ,വിസികെ എന്നീ പാർട്ടികളും. Read More
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പ്രഖ്യാപനം വന്നതിനു പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും. സിപിഎം 86 സീറ്റുകളിലും സിപിഐ 25 സീറ്റുകളിലുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്വതന്ത്രർ മത്സരിക്കുന്ന പാലക്കാട് ഉൾപ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിൽ പിന്നീട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചത്. സിപിഎമ്മിൽ 56 എംഎൽഎമാർ വീണ്ടും ജനവിധി തേടുന്നുണ്ട്. സിപിഎം പുറത്തിറക്കിയ പട്ടികയിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് പ്രമുഖ നേതാക്കളും സിറ്റിങ് എംഎൽഎമാരും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, സ്പീക്കർ എ.എൻ [&Read More