28/03/2026
[fontresizer_tawhidurrahmandear_widget]

വൈറ്റ് ഹൗസില്‍ സൗദി കിരീടാവകാശിക്ക്ഒരുക്കിയ വിരുന്നില്‍ അതിഥിയായി ക്രിസ്റ്റ്യാനോ; ട്രംപിന്റെ പ്രത്യേക ക്ഷണം

 വൈറ്റ് ഹൗസില്‍ സൗദി കിരീടാവകാശിക്ക്ഒരുക്കിയ വിരുന്നില്‍ അതിഥിയായി ക്രിസ്റ്റ്യാനോ; ട്രംപിന്റെ പ്രത്യേക ക്ഷണം

വാഷിങ്ടണ്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നിൽ പങ്കെടുത്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ആദരമായി ട്രംപ് സംഘടിപ്പിച്ച ചടങ്ങിലാണ് താരം വിശിഷ്ടാതിഥിയായി പങ്കെടുത്തത്.

രാജ്യത്തിൻ്റെ ആധുനികവൽക്കരണത്തിൻ്റെ മുഖമാണ് റൊണാൾഡോ എന്നും, അദ്ദേഹത്തെ സ്വീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തൻ്റെ ഇളയ മകൻ ബാരൺ റൊണാൾഡോയുടെ വലിയ ആരാധകനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വിരുന്നിൽ ടെക് ലോകത്തെ പ്രമുഖരായ ഇലോൺ മസ്‌ക്, ആപ്പിൾ സിഇഒ ടിം കുക്ക് തുടങ്ങിയവരും പങ്കെടുത്തു. ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം മസ്‌ക് ആദ്യമായിട്ടാണ് വൈറ്റ് ഹൗസ് സന്ദർശിക്കുന്നത്.

എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൻ്റെ ഭാഗമായി കായികം, വിനോദം, ടൂറിസം തുടങ്ങിയ മേഖലകളിലേക്ക് സൗദി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ക്രിസ്റ്റ്യാനോയുടെ സാന്നിധ്യമെന്നാണു വിലയിരുത്തല്‍. സൗദി പ്രോ ലീഗിൽ അൽ നസർ ക്ലബ്ബിൻ്റെ ക്യാപ്റ്റനാണ് ക്രിസ്റ്റ്യാനോ. പ്രതിവർഷം 200 മില്യൺ ഡോളർ വരുമാനവും പുതിയ കരാർ പ്രകാരം 400 മില്യൺ ഡോളറുള്ള രണ്ട് വർഷ കരാറുമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യ ബില്യനയർ ഫുട്‌ബോൾ കളിക്കാരനെന്ന പദവിയും ക്രിസ്റ്റ്യാനോക്ക് സ്വന്തമാണ്.

2016 ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഔദ്യോഗികമായി അമേരിക്കയിലെത്തുന്നത്. 2009 ലെ ലൈംഗികാതിക്രമാരോപണവുമായി ബന്ധപ്പെട്ട കേസ് അദ്ദേഹത്തെ വിവാദത്തിലാക്കിയിരുന്നുവെങ്കിലും, 2019-ൽ തെളിവുകളുടെ അഭാവത്തിൽ യുഎസ് പ്രോസിക്യൂട്ടർമാർ കേസ് ഒഴിവാക്കി.

Also read: