01/04/2026
[fontresizer_tawhidurrahmandear_widget]

വാര്‍ത്താ ലോകത്ത് പുതിയ കാഴ്ചകളുമായി ദര്‍ശന ടി.വി; നവീകരിച്ച ന്യൂസ് വെബ്‌സൈറ്റ് സോഫ്റ്റ് ലോഞ്ച് ചെയ്തു

 വാര്‍ത്താ ലോകത്ത് പുതിയ കാഴ്ചകളുമായി ദര്‍ശന ടി.വി; നവീകരിച്ച ന്യൂസ് വെബ്‌സൈറ്റ് സോഫ്റ്റ് ലോഞ്ച് ചെയ്തു

മലപ്പുറം: മലയാളിയുടെ സ്വീകരണമുറിയില്‍ ഒരു പതിറ്റാണ്ടിലേറെക്കാലത്തെ നിറസാന്നിധ്യമായ ‘ദര്‍ശന ടി.വി’, ഡിജിറ്റല്‍ മാധ്യമരംഗത്ത് പുതിയ ചുവടുവയ്പ്പുകള്‍ക്ക് തുടക്കമിടുന്നു. ചാനലിന്റെ സമഗ്രമായ നവീകരണത്തിന്റെ ഭാഗമായുള്ള ന്യൂസ് വെബ്സൈറ്റിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ചാനല്‍ ചെയര്‍മാന്‍ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലോഞ്ചിങ് നിര്‍വഹിച്ചു.

പരമ്പരാഗത വാര്‍ത്താശീലങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന പുത്തന്‍ കാഴ്ചകളും സങ്കേതങ്ങളുമായാണ് ‘ദര്‍ശന ടി.വി’ വാര്‍ത്താ ലോകത്ത് സജീവമാകുന്നത്. വാര്‍ത്താ അവതരണത്തിലും വിശകലനത്തിലും പുതുമയുള്ള പരിചരണശീലങ്ങളും ആഖ്യാനങ്ങളും പരിചയപ്പെടുത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച്, ഡിജിറ്റല്‍ ലോകത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ അവതരിപ്പിച്ചും കൂടുതല്‍ കരുത്തോടെ ഇനി ‘ദര്‍ശന’ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

ലോഞ്ചിങ് ചടങ്ങില്‍ ‘ദര്‍ശന ടി.വി’ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ സിദ്ദീഖ് ഫൈസി വാളക്കുളം, മുസ്തഫ വാവൂര്‍, മുഹമ്മദ് ഷരീഫ് എന്നിവരും പങ്കെടുത്തു.

Also read: