വീണ്ടും പിടിവിട്ട് പറന്ന് സ്വർണം: 1,680 രൂപ കൂടി; പവന് 93,710 രൂപയായി
കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഞെട്ടിക്കുന്ന കുതിപ്പ്. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1,680 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണ വില വീണ്ടും റെക്കോർഡ് വിലയിലേക്ക് കുതിക്കുകയാണ്.
വ്യാഴാഴ്ച 1,680 രൂപ ഉയര്‍ന്ന് പവന്റെ വില 93,710 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 210 രൂപ വര്‍ധിച്ച് 11,715 രൂപയുമായി. ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 4,640 രൂപയാണ് കൂടിയത്.
ആഗോള വിപണിയിലെ ശക്തമായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും വിലവർധനവിന് കാരണമായത്. ഇത് സാധാരണക്കാർക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും കനത്ത തിരിച്ചടിയായി.
കഴിഞ്ഞ ദിവസം പവന് 240 രൂപ കുറഞ്ഞ് ആശ്വാസ വാർത്ത വന്നെങ്കിലും, തൊട്ടടുത്ത ദിവസം തന്നെ വില ശക്തമായി മുന്നോട്ട് കുതിക്കുകയായിരുന്നു.