28/03/2026
[fontresizer_tawhidurrahmandear_widget]

‘ആർഎസ്എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘം, രജിസ്ട്രേഷൻ്റെ ആവശ്യമില്ല, മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും സംഘത്തിൽ ചേരാം ഭാരതാംബയുടെ മക്കളായി’ -മോഹൻ ഭാഗ്‌വത്

 ‘ആർഎസ്എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘം, രജിസ്ട്രേഷൻ്റെ ആവശ്യമില്ല, മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും സംഘത്തിൽ ചേരാം ഭാരതാംബയുടെ മക്കളായി’ -മോഹൻ ഭാഗ്‌വത്

ബെംഗളൂരു: ഇന്ത്യയിൽ ഒരു ‘അഹിന്ദു’ പോലും ഇല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഏതൊരാൾക്കും ആർ.എസ്.എസിൽ ചേരാമെന്നും, എന്നാൽ അവർ ഭാരതാംബയുടെ മക്കളായി വേണം വരാനെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിന്മുറക്കാരാണെന്നും ഭാഗവത് പറഞ്ഞു.

ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്ന കോൺഗ്രസ് വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ആർ.എസ്.എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘമാണ്. രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം പോലും രജിസ്റ്റർ ചെയ്ത ഒന്നല്ല. പിന്നെയെങ്ങനെ ആർ.എസ്.എസിനെ രജിസ്റ്റർ ചെയ്യാൻ സാധിക്കും?” അദ്ദേഹം ചോദിച്ചു.

​”നമ്മുടെ രാജ്യത്ത് താമസിക്കുന്ന ഒരാളും അഹിന്ദു അല്ല. ആർ.എസ്.എസ്. ഏതെങ്കിലും മതത്തെ എതിർക്കുന്നില്ല. ഓരോരുത്തർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാം. എന്നാൽ, ഇവിടെ എല്ലാവരും ഒരേയൊരു മാതൃരാജ്യത്തിൻ്റെ മക്കളാണ്,” മോഹൻ ഭാഗവത് പറഞ്ഞു.

​ആർ.എസ്.എസിൽ ചേരുന്നവരുടെ മതം ഒരു വിഷയമല്ല. എന്നാൽ, അവർ ഭാരതമാതാവിൻ്റെ പുത്രന്മാരെന്ന ചിന്താഗതിയോടെ വേണം വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ളവർക്ക് സംഘടനയിൽ ചേരാൻ തടസ്സങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Also read: