സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ അന്തരിച്ചു
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 8.40ന് ചൊങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലാണ് അന്ത്യം.
കാസർകോട് ചെങ്കള നാലാംമൈല്‍ മിദാദ് നഗര്‍ പാണര്‍കുളം സ്വദേശിയാണ്. പൈവളിക ജാമിഅ അന്‍സാരിയ്യ, പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലും, പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായിരുന്നു.
പൈവളിക ദര്‍സ്, പുത്തൂര്‍ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദര്‍സ്, മേല്‍പറമ്പ് ദര്‍സ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു ശേഷം 1976ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് ഫൈസി ബിരുദം നേടി.
2019 മാര്‍ച്ച് ആറിനാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. ബാലപുനി പാത്തൂര്‍, വിട്ട്ള ഉക്കുഡ, തൊട്ടി, ഉപ്പിനങ്ങാടി, കുമ്പോല്‍, ബല്ലാ കടപ്പുറം, ആറങ്ങാടി, കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന്, പള്ളിക്കര പൂച്ചക്കാട് എന്നിവിടങ്ങളിലെ ജുമാമസ്ജിദുകളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് നഫീഹ് ദാരിമി, ഫാത്തിമ സലീഖ്, ബാബ ഉനൈസ്, സുനൈബ, ഹവ്വ ഉമൈന, അഹമ്മദ് ബിഷ്ര്. മരുമക്കള്‍: അഹമ്മദ് ദാരിമി, അബ്ദുല്‍നാസിര്‍ യമാനി, മുഹമ്മദ് മുഷ്താഖ് ദാരിമി. സഹോദരങ്ങള്‍: ഷാഹുല്‍ഹമീദ് ദാരിമി, പരേതരായ മൂസ മുസ്‌ലിയാര്‍, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍.
ഖബറടക്കം ഇന്ന് വൈകീട്ട് മേല്‍പ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.