18/04/2026
[fontresizer_tawhidurrahmandear_widget]

സമസ്തയുടെ ഐക്യാഹ്വാനം സ്വാഗതാർഹം-ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ

 സമസ്തയുടെ ഐക്യാഹ്വാനം സ്വാഗതാർഹം-ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ

കോഴിക്കോട്: സുന്നി ഐക്യം സ്വാഗതം ചെയ്ത് ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ. സമസ്തയുടെ നൂറാം വാർഷികത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യപ്രഖ്യാപനത്തെയും, അതിനെ തുറന്ന മനസോടെ സ്വീകരിച്ച കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നു. വിഭാഗീയതകൾ ഇല്ലാതെ ഇരുസമസ്തകളും ഒറ്റക്കെട്ടായി യോജിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും ഐക്യം അനിവാര്യമാണെന്നും ജംഇയ്യത്ത് നേതാക്കൾ പറഞ്ഞു.

കേരളത്തിലെ മുഴുവൻ സയ്യിദുമാരെയും ഉൾപ്പെടുത്തി രൂപീകൃതമായ കൂട്ടായ്മയുടെ ഉപദേശക സമിതിയിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ എന്നിവർ അംഗങ്ങളാണ്. കേരളത്തിലെ മുഴുവൻ സയ്യിദ് കുടുംബങ്ങളുടെയും സമ്പൂർണ വിവരങ്ങൾ ഉൾകൊള്ളിച്ച് ahlubaithindia എന്ന വെബ്‌സൈറ്റും കൂട്ടായ്മയ്ക്കു കീഴിൽ നടന്നുവരുന്നു.

സമസ്തയുടെ ഐക്യശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് കൂട്ടായ്മയുടെ കോർഡിനേറ്റർമാരായ
സയ്യിദ് ഹുസൈൻ ഹബ്ഷി, സയ്യിദ് ഹുസൈൻ ജിഫ്രി, സയ്യിദ് നസീർ ശിഹാബ്, സയ്യിദ് അലി അക്ബർ ജമലുല്ലൈലി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

Also read: