ആർ.എസ്.എസിനെ പരിഹസിച്ച് ടീ ഷർട്ട്; നടപടിയുണ്ടാകുമെന്ന് ബി.ജെ.പി ഭീഷണി, ഇന്ത്യയെ ഭരിക്കുന്നത് രോഷപ്രകടനങ്ങളല്ല ഭരണഘടനയെന്ന് തിരിച്ചടിച്ച് കനാൽ കമ്ര
മുംബൈ: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർ.എസ്.എസിനെ പരിഹസിക്കുന്ന ടീ ഷർട്ട് ധരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ പോലീസ് നടപടിയുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കൾ മുന്നറിയിപ്പ് നൽകി. എന്നാൽ, രോഷപ്രകടനങ്ങൾക്കല്ല, ഭരണഘടനയ്ക്കാണ് ഇന്ത്യയിൽ പ്രാധാന്യമെന്ന് കമ്ര തിരിച്ചടിച്ചു.
‘നോട്ട് ക്ലിക്കഡ് അറ്റ് എ കോമഡി ക്ലബ്ബ്’ (കോമഡി ക്ലബ്ബിൽ വെച്ച് എടുത്തതല്ല) എന്നെഴുതിയ, ആർ.എസ്.എസിനെ പരിഹസിക്കുന്ന ടീ ഷർട്ട് ധരിച്ച് ആണ് കമ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന്റെ ഭാഗമായുള്ള ഈ പ്രവൃത്തി ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചു. കമ്രക്കെതിരെ കർശന നടപടിയെടുക്കണമെന്നും പോലീസിൽ പരാതി നൽകുമെന്നും ബി.ജെ.പി യൂണിറ്റുകൾ മുന്നറിയിപ്പ് നൽകി.
എന്നാൽ, ഈ ഭീഷണികളോട് അദ്ദേഹം ശക്തമായി പ്രതികരിച്ചു. “ഈ രാജ്യത്ത് രോഷപ്രകടനങ്ങളല്ല ഇന്ത്യയെ ഭരിക്കുന്നത്, ഭരണഘടനയാണ്. ഭരണഘടനയാണ് ഇന്ത്യയുടെ അടിത്തറ. ഇവിടെ പ്രതിഷേധിക്കുന്നവരുടെ ശബ്ദങ്ങൾ ഉയർത്താൻ ഭരണഘടന അനുവദിക്കുന്നുണ്ട്,”-കമ്ര പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള കമ്രയുടെ ഈ നിലപാടിന് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി അടക്കമുള്ളവർ പിന്തുണ പ്രഖ്യാപിച്ചു.