31/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രായേല്‍ പിന്തുണയുള്ള തീവ്രവാദി നേതാവ് ഗസ്സയില്‍ കൊല്ലപ്പെട്ടു; ഹമാസ് വിരുദ്ധ സായുധ സംഘത്തലവന്‍ യാസര്‍ അബൂ ശബാബ് ആണ് മരിച്ചത്

 ഇസ്രായേല്‍ പിന്തുണയുള്ള തീവ്രവാദി നേതാവ് ഗസ്സയില്‍ കൊല്ലപ്പെട്ടു; ഹമാസ് വിരുദ്ധ സായുധ സംഘത്തലവന്‍ യാസര്‍ അബൂ ശബാബ് ആണ് മരിച്ചത്

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ അനുകൂല സായുധ സംഘത്തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫോഴ്‌സ് എന്ന സായുധ സംഘത്തിന്റെ തലവൻ യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗസ്സയിലെ റഫയിൽ വ്യാഴാഴ്ചയുണ്ടായ വെടിവെപ്പിലാണ് മുപ്പതുകാരനായ അബു ഷബാബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ഗസ്സയിൽ ഹമാസിനെതിരായ നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ ആയുധവും സംരക്ഷണവും നൽകി വളർത്തിയെടുത്ത പ്രാദേശിക ഗോത്രവിഭാഗങ്ങളിൽപ്പെട്ടയാളാണ് അബു ഷബാബ്. കിഴക്കൻ റഫ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇയാളുടെ സംഘത്തിന് ഇസ്രായേൽ സൈന്യം പൂർണ്ണ സഹായം നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ഹമാസ് സ്വാധീനം കുറയ്ക്കാൻ പ്രാദേശിക ഗോത്രങ്ങളെ ഉപയോഗിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്ന് കേസുകളിൽ നേരത്തെ ഹമാസ് തടവിലാക്കിയിരുന്ന അബു ഷബാബ്

ഗസ്സയിലെ ഇസ്രായേൽ അതിക്രമ കാലത്താണ് സ്വന്തം സായുധ സംഘം രൂപീകരിച്ചത്. ഗസ്സയിലേക്കുള്ള സഹായ ട്രക്കുകൾ കൊള്ളയടിക്കുകയും ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയും ചെയ്ത ഇയാൾക്കെതിരെ ഫലസ്തീനികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. ഇസ്രായേലുമായി സഹകരിക്കുകയും രാജ്യദ്രോഹം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് ഇയാൾ കീഴടങ്ങണമെന്ന് ഹമാസ് കോടതി ജൂലൈയിൽ അന്ത്യശാസനം നൽകിയിരുന്നു.

പ്രാദേശിക തർക്കങ്ങളോ മറ്റ് സായുധ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലോ ആണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെടിവെപ്പിൽ പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി തെക്കൻ ഇസ്രായേലിലെ സൊറോക്ക മെഡിക്കൽ സെന്ററിലേക്ക് മാറ്റാൻ ഇസ്രായേൽ സൈന്യം ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. അബു ഷബാബിന്റെ മരണവാർത്ത പുറത്തുവന്നതോടെ ഗാസയിൽ പലയിടത്തും ജനങ്ങൾ മധുരം വിതരണം ചെയ്തും ആഘോഷങ്ങൾ നടത്തിയും പ്രതികരിച്ചു.

Also read: