04/03/2026
[fontresizer_tawhidurrahmandear_widget]

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 1.03 ലക്ഷം കടന്നു

 സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; പവന് 1.03 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും വില ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ച് 1,03,560 രൂപയായി.

ഗ്രാമിന് 110 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 12,945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് 10 രൂപ കൂടി 250 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ചയും സ്വര്‍ണവിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്നലെ കൂടിയത്.

ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,500 ഡോളര്‍ കടന്നു. 4,534.16 ഡോളറാണ് നിലവിലെ വില. ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളും, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതുമാണ് വില കുതിച്ചുയരാന്‍ കാരണം. ഈ വര്‍ഷം മാത്രം ആഗോള വിപണിയില്‍ 71 ശതമാനത്തോളം വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

Also read: