29/03/2026
[fontresizer_tawhidurrahmandear_widget]

രണ്‍വീര്‍ സിങ് നിയമക്കുരുക്കിലേക്ക്; ‘കാന്താര’ അനുകരണത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി

 രണ്‍വീര്‍ സിങ് നിയമക്കുരുക്കിലേക്ക്; ‘കാന്താര’ അനുകരണത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി

ബെംഗളൂരു: നടന്‍ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റര്‍ 1’ സിനിമയിലെ ദൈവ രംഗം അനുകരിച്ചതിന്റെ പേരില്‍ രണ്‍വീര്‍ സിങ്ങിനെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. രണ്‍വീറിന്റെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

നവംബര്‍ 28 ന് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍വെച്ച് ഹിന്ദു ദൈവത്തെക്കുറിച്ച് രണ്‍വീര്‍ അനാദരവുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ പ്രത്യേകിച്ച് തുളു സംസാരിക്കുന്ന സമൂഹത്തിന്റെ വികാരത്തെ മുറിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. 2023 ലെ ഭാരത് ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 299, 302, 196 പ്രകാരമാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

രംഗം അനുകരിച്ചതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ട രണ്‍വീര്‍ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് പരാതി. ‘സിനിമയിലെ ഋഷഭിന്റെ പ്രകടനത്തെ ഉയര്‍ത്തിക്കാട്ടുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,’ അദ്ദേഹം കുറിച്ചു. എങ്കിലും വിഷയത്തില്‍ ഓണ്‍ലൈനിലെ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Also read: