28/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലുമായി സാങ്കേതിക സ്ഹകരണം; ഗാൽവേ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് ഐറിഷ് നടി ഓൾവൻ ഫുറെ

 ഇസ്രയേലുമായി സാങ്കേതിക സ്ഹകരണം; ഗാൽവേ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് ഐറിഷ് നടി ഓൾവൻ ഫുറെ

ഡബ്ലിൻ: ഇസ്രയേലിലെ സാങ്കേതിക സ്ഥാപനങ്ങളുമായുള്ള ഗവേഷണ ബന്ധങ്ങളിൽ പ്രതിഷേധിച്ച് പ്രമുഖ ഐറിഷ് നടി ഓൾവൻ ഫുറെ (Olwen Fouéré) യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നിരസിച്ചു. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നടിയുടെ ഈ ശക്തമായ നിലപാട്. യൂറോപ്പിലെ പ്രമുഖ സർവകലാശാലകളിൽ ഒന്നായ ഗാൽവേ യൂണിവേഴ്സിറ്റി (University of Galway) നൽകാനിരുന്ന ഡോക്ടർ ഓഫ് ആർട്‌സ് ബിരുദമാണ് ഓൾവൻ ഫുറെ വേണ്ടെന്ന് വെച്ചത്.

ഗാൽവേ യൂണിവേഴ്സിറ്റിക്ക് ഇസ്രയേലിലെ ടെക്‌നോളജി സ്ഥാപനമായ ടെക്‌നിയോൺ – ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി ഗവേഷണ പങ്കാളിത്തമുണ്ട്. ഇസ്രയേലി സൈനിക തലവന്മാരെ പരിശീലിപ്പിക്കുന്നതിലും ടാങ്ക്, ഡ്രോൺ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും ടെക്‌നിയോണിന് പങ്കുണ്ടെന്ന് ഫുറെ ചൂണ്ടിക്കാട്ടി. ഈ ബന്ധം വളരെ പ്രശ്‌നകരമാണെന്നും യൂണിവേഴ്സിറ്റിയുടെ മനുഷ്യാവകാശ പ്രതിബദ്ധതയ്ക്ക് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഈ ബന്ധം യൂണിവേഴ്സിറ്റി വിച്ഛേദിക്കുകയാണെങ്കിൽ, ബഹുമതി സ്വീകരിക്കാൻ താൻ സന്തോഷവതിയായിരിക്കുമെന്നും നടി അറിയിച്ചു.

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് മാർഗോ ഹാർക്കിൻ, അക്കാദമിക് പ്രൊഫസർ കെർബി മില്ലർ എന്നിവരുൾപ്പെടെ മറ്റ് രണ്ട് പേരും ഇതേ കാരണം ചൂണ്ടിക്കാട്ടി ഡോക്ടറേറ്റ് നിരസിച്ചിട്ടുണ്ട്. ഇസ്രയേൽ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങൾ പൂർണമായി വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സ്റ്റാഫും യൂണിവേഴ്സിറ്റിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് നടി ഉൾപ്പെടെയുള്ളവരുടെ ഈ പ്രതിഷേധം.

അക്കാദമിക സമൂഹത്തിൽ ഇസ്രയേൽ ബഹിഷ്‌കരണം (BDS) ശക്തിപ്പെടുന്നതിൻ്റെ ഭാഗമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

‘ദ ക്രൗൺ’, ‘ഫന്റാസ്റ്റിക് ബീസ്റ്റ്‌സ്’ തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഓൾവൻ ഫുറെ.

Also read: