28/03/2026
[fontresizer_tawhidurrahmandear_widget]

അക്ഷയ് കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; താരദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 അക്ഷയ് കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; താരദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം മുംബൈയിൽ അപകടത്തിൽപ്പെട്ടു. 25ാം വിവാഹ വാർഷികാഘോഷം കഴിഞ്ഞ് വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ ജുഹുവിലെ സിൽവർ ബീച്ച് കഫേയ്ക്ക് സമീപമാണ് സംഭവം. താരദമ്പതികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വിമാനത്താവളത്തിൽ നിന്ന് ജുഹുവിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ് കുമാറും കുടുംബവും. ഈ സമയത്ത് അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് അക്ഷയ് കുമാറിന്റെ കോൺവോയ് വാഹനങ്ങളിൽ ഒന്നിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനവ്യൂഹത്തിലെ കാറുകൾ തമ്മിലും കൂട്ടിയിടിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റ ഓട്ടോ െ്രെഡവറെ നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് റോഡിൽ അല്പനേരം സംഘർഷാവസ്ഥ നിലനിന്നെങ്കിലും പോലീസും നാട്ടുകാരും ചേർന്ന് പ്രദേശം വേഗത്തിൽ പൂർവസ്ഥിതിയിലാക്കി.

Also read: