ചാലോട്: കണ്ണൂരിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽനിന്ന് വരുന്നതിനിടെ കാർ മരത്തിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി അന്തരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേനാ ഉദ്യോഗസ്ഥൻ എ. പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്. കണ്ണൂർ അലവിൽ [&Read More
Tags :Car Accident
കൊല്ലം: മുൻ ആരോഗ്യമന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം ചിതറ ചല്ലിമുക്കിൽ അപകടത്തിൽപ്പെട്ടു. ശക്തമായ മഴയിൽ നിയന്ത്രണം വിട്ട ഇന്നോവ ക്രിസ്റ്റ കാർ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മുൻ മന്ത്രിക്കും കുടുംബത്തിനും നിസ്സാര പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി പോവുകയായിരുന്നു വീണ ജോർജും കുടുംബവും. കനത്ത മഴയെത്തുടർന്ന് റോഡിൽ വെള്ളക്കെട്ടുണ്ടായതാണ് വാഹനം തെന്നിമാറാൻ കാരണമായതെന്നാണ് പ്രാഥമിക [&Read More
അക്ഷയ് കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; താരദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം മുംബൈയിൽ അപകടത്തിൽപ്പെട്ടു. 25ാം വിവാഹ വാർഷികാഘോഷം കഴിഞ്ഞ് വിദേശത്തുനിന്ന് മടങ്ങുന്നതിനിടെ ജുഹുവിലെ സിൽവർ ബീച്ച് കഫേയ്ക്ക് സമീപമാണ് സംഭവം. താരദമ്പതികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്താവളത്തിൽ നിന്ന് ജുഹുവിലെ വസതിയിലേക്ക് മടങ്ങുകയായിരുന്നു അക്ഷയ് കുമാറും കുടുംബവും. ഈ സമയത്ത് അമിതവേഗതയിൽ വന്ന മെഴ്‌സിഡസ് കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് അക്ഷയ് കുമാറിന്റെ കോൺവോയ് വാഹനങ്ങളിൽ ഒന്നിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. [&Read More