28/03/2026
[fontresizer_tawhidurrahmandear_widget]

ബേപ്പൂരിൽ തീപ്പൊരി പോരാട്ടം: റിയാസിനെതിരെ കളത്തിലിറങ്ങി അൻവർ; ഇളകുമോ സിപിഎം കോട്ട?

 ബേപ്പൂരിൽ തീപ്പൊരി പോരാട്ടം: റിയാസിനെതിരെ കളത്തിലിറങ്ങി അൻവർ; ഇളകുമോ സിപിഎം കോട്ട?

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന വിഐപി മണ്ഡലമായി ബേപ്പൂർ മാറുന്നു. നിലവിലെ എംഎൽഎയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാൻ പി.വി. അൻവർ സജീവമായി രംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുത്തു.
ബേപ്പൂരിൽ അനൗപചാരിക പ്രചാരണ പരിപാടികൾക്കും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും അൻവർ തുടക്കം കുറിച്ചു കഴിഞ്ഞു.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് ഇടതുമുന്നണി വിട്ട അൻവർ മന്ത്രി മുഹമ്മദ് റിയാസിനെ നേരിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ യുഡിഎഫ് അസോസിയേറ്റഡ് അംഗമായ അൻവർ ബേപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിനെ കോൺഗ്രസ് നേതൃത്വവും അനുകൂലിക്കുന്നുണ്ടെന്നാണ് സൂചന. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട അൻവറിന് രാഷ്ട്രീയ തിരിച്ചുവരവ് തെളിയിക്കാൻ ബേപ്പൂരിലെ വിജയം അനിവാര്യമാണ്.

1982 മുതൽ സിപിഎം സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ചിട്ടുള്ള ബേപ്പൂർ ഇടതുമുന്നണിയുടെ ഉറച്ച കോട്ടയാണ്. 2021ൽ കോൺഗ്രസിലെ പി.എം. നിയാസിനെ പരാജയപ്പെടുത്തിയാണ് മുഹമ്മദ് റിയാസ് നിയമസഭയിലെത്തിയത്. അൻവറിന്റെ സമുദായ നേതാക്കൾക്കിടയിലുള്ള സ്വാധീനം സിപിഎം വോട്ടുകളിൽ വിള്ളലുണ്ടാക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഒരുവശത്ത് വികസന നേട്ടങ്ങൾ ഉയർത്തി റിയാസ് പ്രചാരണം നടത്തുമ്പോൾ രാഷ്ട്രീയ അഴിമതികളും ഭരണവിരുദ്ധ വികാരവും ആയുധമാക്കാനാണ് അൻവറിന്റെ നീക്കം.

Also read: