01/04/2026
[fontresizer_tawhidurrahmandear_widget]

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

 രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

കെ.കെ രാഗേഷ്, വി. കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുന്നയിച്ച മുതിർന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതായി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അറിയിച്ചു. തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, 2021-ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലായി ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ എംഎൽഎ ടി.ഐ മധുസൂദനന്റെ നേതൃത്വത്തിലാണ് ഈ സാമ്പത്തികാപഹരണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ, കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിയായി മാറിയെന്ന് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് കുറ്റപ്പെടുത്തി. അദ്ദേഹം പ്രചരിപ്പിച്ചത് നുണകളാണ്. പാർട്ടി നേരത്തെ ചർച്ച ചെയ്ത് തീരുമാനമെടുത്ത കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഉന്നയിക്കുന്നത്. പാർട്ടിക്കകത്തുനിന്ന് വാർത്തകൾ ചോർത്തി പാർട്ടിയെ വഞ്ചിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൃത്യമായ ലക്ഷ്യത്തോടെയാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, മധുസൂദനനോടുള്ള വ്യക്തിപരമായ പകയാണ് ഇതിന് പിന്നിലെന്നും രാഗേഷ് വ്യക്തമാക്കി.

Also read: