30/03/2026
[fontresizer_tawhidurrahmandear_widget]

മേയര്‍ക്ക് ‘നോ എന്‍ട്രി’: പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് വി.വി രാജേഷിനെ ഒഴിവാക്കി; സുരക്ഷാ പ്രശ്‌നമെന്ന് വിശദീകരണം

 മേയര്‍ക്ക് ‘നോ എന്‍ട്രി’: പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് വി.വി രാജേഷിനെ ഒഴിവാക്കി; സുരക്ഷാ പ്രശ്‌നമെന്ന് വിശദീകരണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് തിരുവനന്തപുരം മേയര്‍ വി.വി രാജേഷിനെ ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) അറിയിച്ചു. സാധാരണയായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോള്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവ് രീതി ഇത്തവണ ഒഴിവാക്കുകയായിരുന്നു.

കേരളം സമര്‍പ്പിച്ച സ്വീകരണ പട്ടികയില്‍ മേയറുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളിലും മേയര്‍ വേദിയിലുണ്ടാകുമെന്നതിനാലാണ് വിമാനത്താവളത്തിലെ ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മേയര്‍ക്ക് പുറമെ തിരുവനന്തപുരം എം.പിയെയും സ്വീകരണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത സൈനികപോലീസ് ഉദ്യോഗസ്ഥര്‍, ബിജെപി-എന്‍ഡിഎ നേതാക്കള്‍ എന്നിവരടക്കം 22 പേരാണ് അന്തിമ പട്ടികയിലുള്ളത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ആദ്യമായി ബിജെപി ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍, ബിജെപി മേയര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നത് പ്രവര്‍ത്തകര്‍ വലിയ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് മേയറുടെ ഓഫിസും വ്യക്തമാക്കി.

Also read: