28/03/2026
[fontresizer_tawhidurrahmandear_widget]

ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല; ഒരുകാലത്ത് ജമാഅത്തിനും സിപിഎമ്മിനും ഒരേ നിലപാടായിരുന്നു-പാലോളി മുഹമ്മദ് കുട്ടി

 ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല; ഒരുകാലത്ത് ജമാഅത്തിനും സിപിഎമ്മിനും ഒരേ നിലപാടായിരുന്നു-പാലോളി മുഹമ്മദ് കുട്ടി

പാലോളി മുഹമ്മദ് കുട്ടി

മലപ്പുറം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായിരുന്ന എ.കെ ബാലന്റെയും മന്ത്രി സജി ചെറിയാന്റെയും വിവാദ പ്രസ്താവനകളെ തള്ളി മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. എ.കെ ബാലന്റെ പ്രസ്താവന അസംബന്ധം ആണെന്നും സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമാണെന്നും പാലോളി തുറന്നടിച്ചു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന നേതാവിന്റെ ഈ പരസ്യ പ്രതികരണം.

ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേപോലെ കാണാൻ കഴിയില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി. “ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പറയാനാകില്ല. ആർ.എസ്.എസ് അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. അത് എല്ലാ ജനവിഭാഗങ്ങൾക്കും, ഹിന്ദുക്കൾക്ക് പോലും അപകടമാണ്. എന്നാൽ, ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിൽ ഒരു ശക്തിയല്ല. മുസ്‌ലിംകൾക്കിടയിൽ ഒരു വിഭാഗം അവരുടെ ആശയം പ്രചരിപ്പിക്കുന്നു എന്നേയുള്ളൂ,” അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.എം സഹകരിച്ചിരുന്നു എന്ന കാര്യം പാലോളി സമ്മതിച്ചു. അക്കാലത്ത് കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നിലപാടിലായിരുന്നു. അതിനാൽ സി.പി.എം സ്ഥാനാർത്ഥികൾക്ക് അവർ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് അവർ യു.ഡി.എഫുമായി സഹകരിച്ച് സി.പി.എമ്മിനെ ആക്രമിക്കുകയാണെന്നും, അതിനാലാണ് പാർട്ടി അവരെ എതിർക്കുന്നതെന്നും പാലോളി കൂട്ടിച്ചേർത്തു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി കൈകാര്യം ചെയ്യുമെന്ന എ.കെ ബാലന്റെ പരാമർശത്തെയാണ് അസംബന്ധം എന്ന് പാലോളി വിശേഷിപ്പിച്ചത്. ലീഗിനെ വിമർശിക്കുന്നത് മലപ്പുറത്തെ വിമർശിക്കലല്ലെന്നും, വെള്ളാപ്പള്ളി നടേശൻ ലീഗിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: