28/03/2026
[fontresizer_tawhidurrahmandear_widget]

അഭ്യൂഹങ്ങൾക്ക് വിരാമം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി

 അഭ്യൂഹങ്ങൾക്ക് വിരാമം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി

മൂന്നാർ: സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഏറെക്കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സിപിഎം മുൻ എംഎൽഎ തന്റെ തീരുമാനം വ്യക്തമാക്കിയത്. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് ഉടൻ മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജേന്ദ്രൻ തന്റെ നിലപാട് പ്രഖ്യാപിച്ചത്. ‘ഞാൻ ബിജെപിയിൽ ചേരും,’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ബിജെപിയിൽ ചേർന്നാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ താൻ മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽനിന്നു രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു അദ്ദേഹം.

Also read: