28/03/2026
[fontresizer_tawhidurrahmandear_widget]

ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി,ഔദ്യോഗിക പ്രഖ്യാപനം ഉടൻ

 ട്വന്റി 20 എൻഡിഎ മുന്നണിയിലേക്ക്; രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി,ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുള്ള നിർണ്ണായക നീക്കവുമായി ബിജെപി. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻഡിഎ മുന്നണിയുടെ ഭാഗമാകുമെന്ന് ഉറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ പുതിയ നീക്കം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ ട്വന്റി 20യ്ക്കുള്ള സ്വാധീനം വോട്ടായി മാറുന്നത് എൻഡിഎയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയപ്പോൾ സാബു ജേക്കബുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ നടത്തിയ ഇടപെടലുകളാണ് സഖ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തുമ്പോൾ സാബു ജേക്കബ് വേദിയിൽ ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. പരമ്പരാഗത മുന്നണികളായ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്നതാണ് ബിജെപിയുടെ പുതിയ നീക്കം.

Also read: