01/04/2026
[fontresizer_tawhidurrahmandear_widget]

‘ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദി, മുസ്‍ലിംകളുടെ വക്താവ്’; വീണ്ടും വിദ്വേഷം തുപ്പി വെള്ളാപ്പള്ളി നടേശന്‍

 ‘ചോദ്യം  ചോദിച്ച റിപ്പോർട്ടർ തീവ്രവാദി, മുസ്‍ലിംകളുടെ വക്താവ്’; വീണ്ടും വിദ്വേഷം തുപ്പി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെക്കുറിച്ച് ചോദ്യം ചോദിച്ച റിപ്പോർട്ടർ തീവ്രവാദിയാണെന്നും മുസ്‌ലിം വിഭാഗത്തിന്റെ വക്താവാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പുതിയ ആരോപണം. മുസ്‌ലിം ലീഗ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മറ്റൊരു മാറാട് കലാപമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളി വീണ്ടും വിദ്വേഷം തുപ്പിയത്

‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. എന്നോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ഈരാറ്റുപേട്ടക്കാരനാണ്, എം.എസ്.എഫിന്റെ നേതാവാണ്. അവൻ തീവ്രവാദിയാണ്, മുസ്‌ലിംകളുടെ വലിയ വക്താവാണ്. ഇതൊക്കെ എനിക്കറിയാം. അയാളെ ആരോ പറഞ്ഞയച്ചതാണ്. പക്വതയില്ലാത്ത രീതിയിലായിരുന്നു പെരുമാറ്റം. എനിക്ക് 89 വയസ്സുണ്ട്, അവന്റെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട്. അതിന്റെ ഒരു മര്യാദ പോലും കാണിക്കാതെയാണ് മാധ്യമങ്ങൾ വളഞ്ഞത്. ചില ചാനലുകൾ വിദേശത്തുനിന്നടക്കം അച്ചാരം വാങ്ങി എനിക്കെതിരെ പ്രവർത്തിക്കുകയാണ്,’ വെള്ളാപ്പള്ളി പറഞ്ഞു.

മുസ്‌ലിം ലീഗിനെതിരെയും കടുത്ത വർഗീയ പ്രത്യാക്രമണമാണ് അദ്ദേഹം നടത്തിയത്. മുസ്‌ലിം സമുദായത്തെ മൊത്തം ഈഴവർക്ക് എതിരാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘അടുത്ത ഭരണം കിട്ടിയാൽ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. മലപ്പുറത്ത് ഞങ്ങൾക്ക് സ്‌കൂളോ കോളജോ ഇല്ല. എന്നാൽ 48 അൺ എയ്ഡഡ് കോളജുകൾ മുസ്‌ലിം ലീഗിനുണ്ട്. ഈ വിവേചനം ചൂണ്ടിക്കാട്ടുമ്പോൾ അതിനെ വളച്ചൊടിച്ച് മതവിദ്വേഷം ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്,’ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Also read: