തിരുവനന്തപുരം: താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പറയാനുള്ളത് ഇനിയും തുറന്നുപറയുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ വളച്ചൊടിച്ചു പറയാൻ തനിക്കറിയില്ലെന്നും താൻ വിമർശനം ഉന്നയിച്ചത് മുസ്‌ലിംകൾക്കെതിരെയല്ല, മറിച്ച് മുസ്‌ലിം ലീഗിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് എന്തെങ്കിലും ആവശ്യം വരുമ്പോൾ പ്രത്യേക ചട്ടവും നിയമവും ഉണ്ടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സംസാരിക്കാൻ ശക്തി പോരെന്ന് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും മുൻ സ്‌പീക്കറുമായി എ.എൻ ഷംസീർ പറയുന്നത് പിണറായി വിജയനുള്ള കുത്താണെന്നും വെള്ളാപ്പള്ളി [&Read More
Tags :SNDP Yogam
‘എസ്എൻഡിപി യോഗത്തിന്റെ ആസ്തി ഇരട്ടിയായി വർധിപ്പിച്ചു, ഇതൊന്നും ചിലർക്കു മനസ്സിലാകുന്നില്ല- വെള്ളാപ്പള്ളി’
കൊല്ലം: ഈഴവ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം കാണുന്നതിനായി സർക്കാർ പ്രത്യേക കമ്മിഷനെ നിയമിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. ഇതിനായി മൂന്നാം നിവർത്തന പ്രക്ഷോഭം നടത്തേണ്ടി വന്നാൽ സമുദായം അതിന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പത്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശന് എസ്എൻ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ 10 എസ്എൻഡിപി യോഗം യൂണിയനുകളുടെയും നേതൃത്വത്തിൽ നൽകിയ വരവേൽപ്പിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായം സച്ചാർ, പാലോളി [&Read More
‘ഞാൻ പണം വാങ്ങിയാൽ ‘കോഴ’, രാഷ്ട്രീയക്കാരൻ വാങ്ങിയാൽ ‘സംഭാവന’; പത്മഭൂഷൻ ലഭിച്ചതിൽ സംശയമുള്ളവർക്ക്
തനിക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചതിൽ സംശയം പ്രകടിപ്പിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ കത്തെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻRead More
‘ലീഗിന്റെ വർഗീയത തുറന്നുപറഞ്ഞാൽ വർഗീയവാദിയാക്കുമോ? തോൽവിയുടെ കാരണം വെള്ളാപ്പള്ളിയാണെന്ന് വരുത്താൻ എൽഡിഎഫ് ശ്രമിച്ചാൽ
കോട്ടയം: കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് കോട്ടയം ജില്ലയിലെ എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ ന്യൂനപക്ഷ പ്രീണനവും മുസ്‌ലിം ലീഗിന്റെ വർഗീയ നിലപാടുകളും തുറന്നുപറയുന്നവരെ വർഗീയവാദികളാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാൻ നടക്കുന്ന ആസൂത്രിത ശ്രമങ്ങൾക്കെതിരെയാണ് വെള്ളാപ്പള്ളി ശബ്ദമുയർത്തിയത്. തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം വെള്ളാപ്പള്ളിയുടെ മേൽ കെട്ടിവെക്കാൻ [&Read More
‘എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വെച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു’; പിണറായിയെ മാത്രം
ആലപ്പുഴ: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ മാത്രം ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ പൂർണ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കെട്ടിവെച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എസ്‌എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദത്തിൽ’ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശൻ സഖാക്കളോട് ഈ നിലപാട് വ്യക്തമാക്കിയത്. തുടർഭരണത്തിന്റെ അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നതാണ് യഥാർത്ഥ തിരിച്ചടിക്ക് കാരണം. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ. [&Read More
കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി സംസ്‌ഥാന വനിതാRead More
കൊല്ലം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെ കടന്നാക്രമിച്ചത്. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിന്റെ വർഗീയതയെ എതിർത്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും, ലീഗിനെ എതിർക്കുന്നവരെയെല്ലാം മുസ്‌ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും [&Read More
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പഴയ വെല്ലുവിളിയെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ, ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’ എന്ന മറുപടിയോടെ അദ്ദേഹം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ചോദ്യം ആവർത്തിച്ചപ്പോൾ വെള്ളാപ്പള്ളി ക്ഷുഭിതനാകുകയും ചെയ്തു. 2025 ജൂലൈയിൽ പറവൂരിൽ നടന്ന ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെള്ളാപ്പള്ളി പരസ്യമായി വെല്ലുവിളിച്ചത്. യുഡിഎഫിന് 100 [&Read More
‘ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു; ലീഗായിരിക്കും ഭരിക്കുകയെന്ന് പറയേണ്ടി വരും’; മാറാട് ആവർത്തിക്കുമെന്ന്
ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ട്, സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്‌ലിം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. “കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പറയാൻ ലീഗിന് എന്ത് അവകാശമാണുള്ളത്? യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കുന്ന സാഹചര്യമുണ്ടാകും. ലീഗ് മുഖ്യമന്ത്രി വന്നാൽ പോലും അത്ഭുതപ്പെടാനില്ല,” വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിലെ [&Read More
പത്തനംതിട്ട: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ എസ്എൻഡിപി. യോഗത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് യോഗം വൈസ് പ്രസിഡന്റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ജനറൽ സെക്രട്ടറി സ്വന്തം കാഴ്ചപ്പാടിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ പറയുന്നത്. അത് സംഘടനയുടെ തീരുമാനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മുന്നണിയെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് എസ്എൻഡിപി യോഗത്തിന്റെ തീരുമാനം. ഒരു മുന്നണിയെ സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള നയം സംഘടനയ്ക്കില്ല. യോഗത്തിന്റെ ഔദ്യോഗികമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെങ്കിൽ കൗൺസിൽ ചേർന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നും [&Read More