02/03/2026
[fontresizer_tawhidurrahmandear_widget]

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞുനോക്കി കഴുത്തുളുക്കിയ മന്ത്രിയെ ഐസിയുവിലാക്കി’; വീണാ ജോർജിനെതിരെ പരിഹാസവുമായി ഹർഷിന

 ‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞുനോക്കി കഴുത്തുളുക്കിയ മന്ത്രിയെ ഐസിയുവിലാക്കി’; വീണാ ജോർജിനെതിരെ പരിഹാസവുമായി ഹർഷിന

കോഴിക്കോട്: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ വീഴ്ചകൾക്കെതിരെയും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിലപാടുകൾക്കെതിരെയും വ്യാപക പ്രതിഷേധം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന കെ.കെ ഹർഷിന മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹർഷിന രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പ്രതിഷേധക്കാരെ കണ്ടപ്പോൾ തിരിഞ്ഞുനോക്കിയ മന്ത്രിക്ക് കഴുത്തുളുക്കിയെന്നും, തുടർന്ന് സ്ട്രെച്ചറിൽ കിടത്തി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നുമാണ് ഹർഷിന പരിഹസിച്ചത്. “എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് ചികിത്സാ പിഴവുകൾക്ക് പരിഹാരമാകുക?” എന്നും ഹർഷിന പോസ്റ്റിൽ ചോദിക്കുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒമ്പത് വയസ്സുകാരി വിനോദിനിയുടെ മാതാപിതാക്കളും മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മകളുടെ ദുരവസ്ഥയെ മന്ത്രിയുടെ നിസ്സാര പരിക്കുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഇവരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്. കൊതുക് കടിച്ചപ്പോൾ ഉണ്ടായ മുറിവ് മാന്തിയതിനെ തുടർന്ന് ചികിത്സ തേടിയ മന്ത്രിയുടെ നടപടിയെ പരിഹസിച്ച മാതാപിതാക്കൾ, വിനോദിനി അനുഭവിച്ച വേദനയുടെ ഒരംശം പോലും മന്ത്രിക്കുണ്ടാവില്ലെന്ന് കുറിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ അനാസ്ഥകൾക്കെതിരെ വലിയ ജനരോഷമാണ് ഇപ്പോൾ ഉയരുന്നത്.

Also read: