30/03/2026
[fontresizer_tawhidurrahmandear_widget]

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം: മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല; പലയിടത്തും വാഹനങ്ങൾ തടഞ്ഞു

 സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം: മിക്ക ജില്ലകളിലും കെഎസ്ആർടിസി സർവീസില്ല; പലയിടത്തും വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. പണിമുടക്ക് 12 മണിക്കൂർ പിന്നിട്ടുമ്പോൾ സംസ്ഥാനത്തെ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു. കെഎസ്ആർടിസി സർവീസുകൾ മിക്ക ജില്ലകളിലും പൂർണമായും തടസ്സപ്പെട്ടു. സ്വകാര്യ ബസുകളും ഓട്ടോ-ടാക്‌സി തൊഴിലാളികളും സമരത്തിൽ പങ്കുചേർന്നതോടെ ഗതാഗത സംവിധാനം പൂർണമായും നിശ്ചലമായി.

തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരെ സമരക്കാർ തടഞ്ഞു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ഡിപ്പോകളിൽ നിന്ന് സർവീസുകളൊന്നും പുറപ്പെട്ടില്ല. കൊച്ചിയിൽ ബസ് സർവീസുകൾ മുടങ്ങിയെങ്കിലും മെട്രോ, യൂബർ, ചില പ്രൈവറ്റ് ടാക്‌സികൾ എന്നിവ സർവീസ് നടത്തുന്നുണ്ട്. സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ നിലവിൽ സാധാരണ നിലയിലാണ്.

കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാര മേഖല സ്തംഭിച്ചു. റെയിൽവേ സ്‌റ്റേഷനുകളിലും മറ്റും എത്തിയ യാത്രക്കാർ വാഹനങ്ങൾ ലഭിക്കാതെ വലഞ്ഞെങ്കിലും പൊലീസും സന്നദ്ധ സംഘടനകളും ഇവർക്കായി പകരം യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞതായി റിപ്പോർട്ടുകളുണ്ടെങ്കിലും എവിടെയും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല.

Also read: