10/06/2026
[fontresizer_tawhidurrahmandear_widget]

കെഎസ്ആര്‍ടിസിയ്ക്ക് നല്ല കാലം; ഇന്നലെ നേടിയത് 9.72 കോടി! ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

 കെഎസ്ആര്‍ടിസിയ്ക്ക് നല്ല കാലം; ഇന്നലെ നേടിയത് 9.72 കോടി! ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം

തിരുവനന്തപുരം: ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടവുമായി കെഎസ്ആര്‍ടിസി. 2025 സെപ്റ്റംബര്‍ 8ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി കെഎസ്ആര്‍ടിസി നേടിയത്. രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.72 കോടി നേടാനായത് ഇന്നലെയും. ടിക്കറ്റിതര വരുമാനം 77.9 ലക്ഷം രൂപ ഉള്‍പ്പെടെ 10.5 കോടി രൂപയാണ് ഇന്നലെ മാത്രം നേടിയത്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 7.79 കോടി രൂപയായാണ് ടിക്കറ്റ് വരുമാനത്തില്‍ നേടിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ് മുന്നോട്ട് പോകുന്നത്. ഉയര്‍ന്ന ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആര്‍ടിസി നിശ്ചയിച്ച ടാര്‍ജറ്റ് 35 ഡിപ്പോകള്‍ക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി.

പുതിയ ബസുകള്‍ ഇറക്കിയതും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകള്‍ നിരത്തിലിറക്കിയതും സേവനങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ നേട്ടത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരോടും, വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാരോടും, പിന്തുണ നല്‍കിയ ഓരോരുത്തരോടും കെഎസ്ആര്‍ടിസിയുടെ പേരില്‍ നന്ദി അറിയിക്കുന്നതായി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി.എസ്. പ്രമോജ് ശങ്കര്‍ പറഞ്ഞു.

Also read: