04/03/2026
[fontresizer_tawhidurrahmandear_widget]

പ്രവാസിയുടെ വീട്ടിൽ നിന്ന് ആളെവച്ച് 37 പവൻ കവർന്നു; സുഹൃത്ത് പിടിയിൽ

 പ്രവാസിയുടെ വീട്ടിൽ നിന്ന് ആളെവച്ച് 37 പവൻ കവർന്നു; സുഹൃത്ത് പിടിയിൽ

പൂവാർ: പ്രവാസിയായ സുഹൃത്തിന്റെ വീട്ടിൽ ആളെ വിട്ട് മോഷണം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പൂവാർ തെക്കേത്തെരുവ് താഴത്തുവീട്ടിൽ നൗഷാദിനെയാണ് (42) കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. പൂവാറിലെ ബോട്ട് സർവീസ് പങ്കാളിയായ നൗഷാദ് കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി നൗഫൽ നിലവിൽ ഒളിവിലാണ്.

കഴിഞ്ഞ 28ന് പൂവാർ ആശുപത്രിക്കു സമീപം ഷാജഹാൻ മൻസിലിൽ ഷാജഹാന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയം മനസ്സിലാക്കി 37 പവൻ സ്വർണമാണ് സംഘം അപഹരിച്ചത്. ഷാജഹാന്റെ അടുത്ത സുഹൃത്തായ നൗഷാദ്, മോഷണം നടത്താനായി സുഹൃത്തായ നൗഫലിനെ വിളിച്ചുവരുത്തുകയും ഇയാൾക്ക് താമസസൗകര്യമൊരുക്കുകയും ചെയ്തു.

കൃത്യത്തിന് ശേഷം ഇരുവരും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. കാഞ്ഞിരംകുളം എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. നൗഷാദ് മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Also read: