02/03/2026
[fontresizer_tawhidurrahmandear_widget]

‘ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട; ജനങ്ങൾക്കാണ് മുൻഗണന’- കടുപ്പിച്ച് മുഖ്യമന്ത്രി

 ‘ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട; ജനങ്ങൾക്കാണ് മുൻഗണന’- കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യസംവിധാനത്തിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും അനാസ്ഥ കാട്ടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലെ പിഴവിനെത്തുടർന്ന് പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉത്തരവാദിത്തപൂർണമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.

അതേസമയം, കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും അഞ്ച് വർഷമായി കുടുങ്ങിക്കിടന്ന ‘ആർട്ടറി ഫോർസെപ്‌സ്’ വിജയകരമായി പുറത്തെടുത്തു. വിദഗ്ധ ഡോക്ടർമാരുടെ സംഘം നേതൃത്വം നൽകിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവർ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ഉഷയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

2021 മെയ് 5നാണ് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് ഉഷ ജോസഫ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടർന്ന് അഞ്ച് വർഷത്തോളമായി ഇവർ കഠിനമായ വയറുവേദന അനുഭവിച്ചു വരികയായിരുന്നു. മൂത്രത്തിൽ കല്ലെന്ന് സംശയിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് അശ്രദ്ധമായി വയറ്റിൽ ഉപേക്ഷിച്ച ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. സർക്കാർ നിർദ്ദേശപ്രകാരം എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ശസ്ത്രക്രിയയിൽ പങ്കാളികളായി.

Also read: