02/03/2026
[fontresizer_tawhidurrahmandear_widget]

തന്ത്രി രാജീവരുടെ പേരിൽ സ്വകാര്യ സ്ഥാപനത്തിൽ 2.05 കോടിയുടെ നിക്ഷേപം; ഭാര്യയുടെ പേരിൽ 62 ലക്ഷം-എസ്‌ഐടി കണ്ടെത്തൽ

 തന്ത്രി രാജീവരുടെ പേരിൽ സ്വകാര്യ സ്ഥാപനത്തിൽ 2.05 കോടിയുടെ നിക്ഷേപം; ഭാര്യയുടെ പേരിൽ 62 ലക്ഷം-എസ്‌ഐടി കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). തന്ത്രിക്കും കുടുംബാംഗങ്ങൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

തന്ത്രിയുടെ പേരിൽ മാത്രം 2.05 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സ്രോതസുകൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.

തന്ത്രിയുടെ ജാമ്യാപേക്ഷയെ എസ്‌ഐടി ശക്തമായി എതിർത്തു. 2024-25 സാമ്പത്തിക വർഷത്തിൽ തന്ത്രി ദേവസ്വം ബോർഡിൽനിന്ന് 7,26,000 രൂപ കൈപ്പറ്റിയിട്ടുണ്ട്. ദേവസ്വം ബോർഡിൽനിന്ന് പല സമയങ്ങളിലായി വിവിധ കാരണങ്ങൾ പറഞ്ഞ് പണം കൈപ്പറ്റിയതിനാൽ തന്ത്രി പൊതുസേവകൻ എന്ന ഗണത്തിൽ ഉൾപ്പെടുമെന്നും, അതിനാൽ അഴിമതി നിരോധന നിയമം അദ്ദേഹത്തിന് ബാധകമാകുമെന്നും എസ്‌ഐടി കോടതിയിൽ വാദിച്ചു.

ഔദ്യോഗികമായി ഉദ്യോഗസ്ഥനല്ലെങ്കിലും ദേവസ്വം ബോർഡിന് കീഴിൽ വരുന്നയാളാണ് തന്ത്രിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജീവരുടെ ജാമ്യാപേക്ഷയിൽ കോടതി ഈ മാസം 18-ന് വിധി പറയും.

Also read: