02/03/2026
[fontresizer_tawhidurrahmandear_widget]

‘ദൈവത്തിന്റെ സ്വത്ത് കക്കുന്നവൻ ഒരു കാലത്തും രക്ഷപ്പെടില്ലെന്ന് വിശ്വസിക്കുന്നു’: എ.എൻ ഷംസീർ

 ‘ദൈവത്തിന്റെ സ്വത്ത് കക്കുന്നവൻ ഒരു കാലത്തും രക്ഷപ്പെടില്ലെന്ന് വിശ്വസിക്കുന്നു’: എ.എൻ ഷംസീർ

കണ്ണൂർ: ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരു കാലത്തും രക്ഷപ്പെടില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട പ്രതികളെ ജയിലിലടച്ചത് കേരള പോലീസാണെന്നും, കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ സ്വർണക്കൊള്ള കണ്ടെത്തിയത് വിവാദങ്ങൾ ഉണ്ടാക്കുന്നവരോ വാർത്തകൾ ബ്രേക്ക് ചെയ്യുന്ന ചാനലുകളോ അല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഏജൻസികളല്ല, മറിച്ച് കേരള പോലീസാണ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ തുറുങ്കിലടച്ചത്. നിയമത്തിന് അതിന്റേതായ രീതികളുണ്ട്. ചാനലുകൾ പറയുന്നതുപോലെ പിടികൂടുന്ന ഉടനെ വെടിവയ്ക്കാൻ കഴിയില്ലെന്നും, കുറ്റമറ്റ രീതിയിൽ കുറ്റപത്രം സമർപ്പിക്കുകയാണ് പോലീസിന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികളെ പിടികൂടി ജയിലിലടയ്ക്കുന്ന പോലീസിന്റെ പരിശ്രമം ആരും കാണുന്നില്ലെന്നും, പകരം പ്രതികൾ ഇറങ്ങിപ്പോകുന്നു എന്ന പ്രചാരണമാണ് നടക്കുന്നതെന്നും ഷംസീർ വിമർശിച്ചു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിനും സർക്കാരിനും ഇച്ഛാശക്തിയുണ്ട്. 54 ലക്ഷം വിശ്വാസികൾ എത്തിയിട്ടും അപകടങ്ങളില്ലാതെ ശബരിമല തീർത്ഥാടനം പൂർത്തിയാക്കാൻ സാധിച്ചതായും സ്പീക്കർ കൂട്ടിച്ചേർത്തു.

Also read: