31/03/2026
[fontresizer_tawhidurrahmandear_widget]

‘നിങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കാനാകില്ല’; ഇസ്രയേലില്‍ ഇറാന്‍ ആക്രമണത്തില്‍ കുടുങ്ങിയ അമേരിക്കൻ പൗരന്മാരെ കൈയൊഴിഞ്ഞ് എംബസി

 ‘നിങ്ങളുടെ സുരക്ഷ ഉറപ്പുനല്‍കാനാകില്ല’; ഇസ്രയേലില്‍ ഇറാന്‍ ആക്രമണത്തില്‍ കുടുങ്ങിയ അമേരിക്കൻ പൗരന്മാരെ കൈയൊഴിഞ്ഞ് എംബസി

തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം അതിരൂക്ഷമായതോടെ, ഇസ്രയേലിലുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നും പൗരന്മാർ സ്വന്തം നിലയിൽ യാത്രാ സൗകര്യങ്ങൾ കണ്ടെത്തണമെന്നും യുഎസ് എംബസി പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.

ഇസ്രയേൽ ടൂറിസം മന്ത്രാലയം മാർച്ച് 2 മുതൽ തബ ബോർഡർ ക്രോസിംഗിലേക്ക് ഷട്ടിൽ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ മാർഗ്ഗം സ്വീകരിക്കുന്നവരുടെ സുരക്ഷയിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് എംബസിയുടെ നിലപാട്. ഇസ്രയേലിന് പുറമെ ഈജിപ്ത്, യുഎഇ, ഖത്തർ, സൗദി അറേബ്യ തുടങ്ങി പശ്ചിമേഷ്യയിലെ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നും അമേരിക്കക്കാർ എത്രയും വേഗം മടങ്ങണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെട്ടു. വാണിജ്യ വിമാനങ്ങൾ ലഭ്യമായ സാഹചര്യത്തിൽ ഇപ്പോൾ തന്നെ മടങ്ങുക എന്നാണ് പൗരന്മാർക്ക് നൽകിയിരിക്കുന്ന കർശന മുന്നറിയിപ്പ്.

അതേസമയം, അമേരിക്കയുടെ ആയുധശേഖരത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. അത്യാധുനിക ആയുധങ്ങളുടെ കാര്യത്തിൽ രാജ്യം പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയിട്ടില്ലെങ്കിലും, നിലവിലുള്ള ഇടത്തരം ആയുധങ്ങൾ ഉപയോഗിച്ച് ഏത് യുദ്ധവും ജയിക്കാൻ അമേരിക്കയ്ക്ക് കരുത്തുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. മറ്റ് രാജ്യങ്ങളുടെ മികച്ച ആയുധങ്ങളേക്കാൾ കരുത്തുള്ളതാണ് അമേരിക്കയുടെ സാധാരണ ആയുധശേഖരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: