28/03/2026
[fontresizer_tawhidurrahmandear_widget]

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ‘വെട്ടിലായി’ ബിജെപി; പന്ത്രണ്ട് സീറ്റുകളിൽ ഇനിയും പ്രഖ്യാപനമില്ല, ഘടകകക്ഷിയും ഇടയുന്നു

 സ്ഥാനാർത്ഥി നിർണ്ണയത്തിൽ  ‘വെട്ടിലായി’ ബിജെപി; പന്ത്രണ്ട് സീറ്റുകളിൽ ഇനിയും പ്രഖ്യാപനമില്ല, ഘടകകക്ഷിയും ഇടയുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കാനാകാതെ ബിജെപി നേതൃത്വം പ്രതിസന്ധിയിൽ. നിർണ്ണായകമായ പന്ത്രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് അണികൾക്കിടയിലും ആശയക്കുപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ, പാറശാല സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയായ കാമരാജ് കോൺഗ്രസ് തങ്ങൾക്ക് അനുവദിച്ച രണ്ട് സീറ്റുകളിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് വൻ തിരിച്ചടിയായി.

തിരുവനന്തപുരം, ചിറയിൻകീഴ്, അരുവിക്കര, പുതുപ്പള്ളി ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകളിലാണ് പ്രഖ്യാപനം വൈകുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിൽ നിന്നുള്ള പ്രമുഖരെ പാർട്ടിയിലെത്തിക്കാൻ നടത്തിയ നീക്കങ്ങൾ പാളിയതാണ് ഇവിടെ അനിശ്ചിതത്വത്തിന് കാരണമായത്. ഒടുവിൽ ജില്ലാ പ്രസിഡന്റ് കരമന ജയനെ തന്നെ ഇവിടെ കളത്തിലിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചിറയിൻകീഴിൽ ബി.എസ്. അനൂപും, അടൂരിൽ തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥും സ്ഥാനാർത്ഥികളായേക്കും.

സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് പട്ടിക കൈമാറിയിട്ടുണ്ടെന്നും ഇന്ന് ഉച്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന. പത്രികാ സമർപ്പണത്തിന് സമയം കുറവായതിനാൽ പ്രഖ്യാപനം വന്നാലുടൻ വൻ ശക്തിപ്രകടനം നടത്തി നാമനിർദേശ പത്രിക സമർപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.

Also read: