06/03/2026
[fontresizer_tawhidurrahmandear_widget]

വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്; ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി

 വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്; ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി

കോഴിക്കോട്: വയനാട് ചുരത്തിന് ബദലായി ഒരുങ്ങുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിൽ നിർണ്ണായക ഘട്ടം പിന്നിട്ടു. പദ്ധതിയുടെ ആദ്യഘട്ട പാറ തുരക്കൽ (ഫസ്റ്റ് ബ്ലാസ്റ്റ്) മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ കർമ്മത്തിലൂടെ നിർവ്വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന തുരങ്കപാതയ്ക്ക് 8.73 കിലോമീറ്റർ നീളമാണുള്ളത്. 2134.5 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല.

2025 ഓഗസ്റ്റിൽ ആരംഭിച്ച പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ തുരങ്കം നിർമ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. തൊഴിലാളികൾക്കുള്ള ക്യാമ്പുകൾ, താൽക്കാലിക പാലം, ക്രഷർ യൂണിറ്റുകൾ എന്നിവ നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു. നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വയനാട്, കോഴിക്കോട് ജില്ലകൾ തമ്മിലുള്ള ദൂരം ഗണ്യമായി കുറയ്ക്കുന്ന പാത ടൂറിസം മേഖലയ്ക്കും വലിയ ഉണർവ്വേകും.

Also read: