29/03/2026
[fontresizer_tawhidurrahmandear_widget]

‘ഞങ്ങളുടെ പേരുപയോഗിച്ചാണ് ‘ധുരന്ധർ 2′ 1,100 കോടി നേടിയത്‌; 500 കോടി ലാഭവിഹിതം വേണം’- പാകിസ്ഥാനിലെ ലിയാരി നിവാസികൾ

 ‘ഞങ്ങളുടെ പേരുപയോഗിച്ചാണ് ‘ധുരന്ധർ 2′ 1,100 കോടി നേടിയത്‌; 500 കോടി ലാഭവിഹിതം വേണം’- പാകിസ്ഥാനിലെ ലിയാരി നിവാസികൾ

മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ‘ധുരന്ധർ: ദി റിവഞ്ച്’ ആഗോള ബോക്‌സ് ഓഫീസിൽ 1,100 കോടി രൂപ കടന്ന് കുതിക്കുന്നു. ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നാലെ, സിനിമയുടെ വരുമാനത്തിൽ നിന്നും ഒരു വിഹിതം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനിലെ ലിയാരിയിലുള്ള ജനങ്ങൾ. ലിയാരിയിലെ അധോലോക സംഘങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായതിനാലാണ് പ്രദേശവാസികൾ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.

ലിയാരിയിലെ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ആദിത്യ ധർ 500 കോടി രൂപ നൽകണമെന്നാണ് ഇവരുടെ ആവശ്യം. സിനിമയുടെ 70 മുതൽ 80 ശതമാനം വരെ ലാഭം തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നാട്ടുകാർ പറയുന്നു. “ലിയാരിയുടെ പേരും ഇവിടുത്തെ സാഹചര്യങ്ങളും ഉപയോഗിച്ചാണ് സിനിമ ഇത്രയധികം പണം സമ്പാദിച്ചത്. അതിനാൽ ഇവിടുത്തെ കുട്ടികൾക്ക് നടക്കാൻ നല്ല റോഡുകളുണ്ടാക്കാൻ പകുതി വരുമാനമെങ്കിലും നൽകണം” എന്ന് ലിയാരി നിവാസികൾ വികാരാധീനരായി ആവശ്യപ്പെടുന്നു.

രൺവീർ സിംഗ് നായകനായ ഈ ചിത്രത്തിൽ അർജുൻ രാംപാൽ, ആർ. മാധവൻ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകര ശൃംഖലയെ തകർക്കാൻ ലിയാരിയിലെ ഗുണ്ടാസംഘങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ അഭിനയിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം 1,300 കോടി രൂപ നേടിയിരുന്നു. പാകിസ്ഥാനി ജനതയുടെ ഈ വിചിത്രമായ ആവശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Also read: