27/03/2026
[fontresizer_tawhidurrahmandear_widget]

ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: ‘എന്ത് നടപടി എടുത്തു?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

 ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശം: ‘എന്ത് നടപടി എടുത്തു?’; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

കൊച്ചി:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്‌പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി. ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നു എന്നതുകൊണ്ട് മറ്റ് നിയമനടപടികൾ ഇല്ലാതാകുന്നുണ്ടോ എന്നും, കൃത്യമായ നിയമപരിപാലനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബി. ഗോപാലകൃഷ്ണന്റെ വിവാദ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായും ഇയാൾക്കെതിരെ പോലീസ് കേസെടുത്തതായും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. പരാതികളിൽ രണ്ട് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.

ഗുരുവായൂർ മണ്ഡലത്തിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെപ്പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജാതിയുടെയോ മതത്തിന്റെയോ പേരിൽ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നിരിക്കെയാണ് സ്ഥാനാർത്ഥിക്കെതിരെ നിയമനടപടി കർശനമാക്കിയിരിക്കുന്നത്.

Also read: