28/03/2026
[fontresizer_tawhidurrahmandear_widget]

സ്ത്രീകളെ വലയിലാക്കുന്ന വിരുതൻ, ഇൻസ്റ്റയിൽ ‘കിനാവിന്റെ രാജകുമാരൻ’; പിടിയിൽ

 സ്ത്രീകളെ വലയിലാക്കുന്ന വിരുതൻ, ഇൻസ്റ്റയിൽ ‘കിനാവിന്റെ രാജകുമാരൻ’; പിടിയിൽ

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദം നടിച്ച് സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. കോട്ടയ്ക്കൽ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെ (38) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നത്.

കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പരാതിക്കാരിൽ നിന്ന് 12 പവനിലധികം സ്വർണാഭരണങ്ങൾ ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി സ്വർണം കൈക്കലാക്കി മുങ്ങുന്നതാണ് ഇയാളുടെ പതിവ്.

സമാനമായ രീതിയിൽ സ്വർണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും കോഴിക്കോട് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. ഇയാളുടെ വലയിൽ നിരവധി സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Also read: