31/03/2026
[fontresizer_tawhidurrahmandear_widget]

‘ലക്ഷ്യം സമാധാനവും സ്ഥിരതയും’: ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് മോദി

 ‘ലക്ഷ്യം സമാധാനവും സ്ഥിരതയും’: ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്കിയാനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, നിലവിലെ ഗുരുതരമായ സ്ഥിതിഗതികളിൽ തൻ്റെ ആശങ്ക രേഖപ്പെടുത്തി.

മേഖലയിലെ സംഘർഷം തീവ്രമാകുന്നതിലും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും അദ്ദേഹം ആഴത്തിലുള്ള ദുഃഖം പ്രകടിപ്പിച്ചു. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാത സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കൊപ്പം തടസ്സമില്ലാത്ത ചരക്ക്-ഊർജ്ജ ഗതാഗതം ഉറപ്പാക്കുന്നത് ഇന്ത്യയുടെ മുൻഗണനയാണെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.

ഇറാനെതിരായ യുഎസ്-ഇസ്രയേൽ നീക്കങ്ങൾ ആഗോള ഇന്ധന വിപണിയെ ബാധിച്ചേക്കാമെന്ന വിലയിരുത്തലുകൾക്കിടയിൽ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന NXT ഉച്ചകോടി 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഊർജ്ജ മേഖലയിൽ ഇന്ത്യയെ സ്വാശ്രയമാക്കാൻ സർക്കാർ സമഗ്രമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 2014-ന് മുമ്പുള്ള അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി, ഇന്ന് ഇന്ത്യക്ക് വലിയ തോതിലുള്ള തന്ത്രപരമായ പെട്രോളിയം കരുതൽ ശേഖരമുണ്ട്. നിലവിലെ ആഗോള സാഹചര്യം പൗരന്മാരെ ബാധിക്കില്ലെന്നും ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നും സർക്കാർ ഉറപ്പാക്കും,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Also read: