28/03/2026
[fontresizer_tawhidurrahmandear_widget]

‘കോൺഗ്രസ് വിദേശശക്തികളുടെ പാവ; യുദ്ധത്തിനിടയിൽ പരിഭ്രാന്തി പരത്തുന്നു’- മോദി

 ‘കോൺഗ്രസ് വിദേശശക്തികളുടെ പാവ; യുദ്ധത്തിനിടയിൽ പരിഭ്രാന്തി പരത്തുന്നു’- മോദി

ദിസ്പുർ: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കിടയിൽ രാജ്യത്ത് പരിഭ്രാന്തി പരത്താൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ സിൽച്ചാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വികസനത്തെ എതിർക്കുന്ന വിദേശശക്തികളുടെ കൈകളിലെ പാവയായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

യുദ്ധത്തിന്റെ ആഘാതം പൗരന്മാരിൽ കുറയ്ക്കാൻ സർക്കാർ പരമാവധി ശ്രമിക്കുമ്പോൾ, ജനങ്ങൾക്കിടയിൽ ഭീതി പടർത്താനാണ് കോൺഗ്രസ് തുനിയുന്നത്. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പ്രവർത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. രാജ്യം ബുദ്ധിമുട്ടിലാകുമെന്നും അതുവഴി മോദിയെ അധിക്ഷേപിക്കാമെന്നും കരുതിയാണ് അവർ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ദഹിക്കാത്ത ശക്തികളുമായി കോൺഗ്രസ് കൈകോർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളെ പരിഹസിച്ച പ്രധാനമന്ത്രി, വരുംകാലങ്ങളിൽ കോൺഗ്രസിന് തോൽവികളുടെ സെഞ്ച്വറി അടിക്കേണ്ടി വരുമെന്ന് പറഞ്ഞു. “അസം കോൺഗ്രസിനെ പുറത്താക്കി കഴിഞ്ഞു. ഓരോ സംസ്ഥാനങ്ങളും അവരെ പാഠം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെയും മോദി വിമർശിച്ചു. പരാജയഭീതിയിൽ നിന്നുണ്ടാകുന്ന നിരാശ മൂലം കോൺഗ്രസ് രാജ്യത്തെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, സ്വന്തം വസ്ത്രം കീറി പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും അവർക്ക് ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

Also read: