29/03/2026
[fontresizer_tawhidurrahmandear_widget]

‘സംഘർഷം തുടർന്നാൽ തകരുന്നത് ഇറാൻ’; മുന്നറിയിപ്പുമായി സൗദി അറേബ്യ

 ‘സംഘർഷം തുടർന്നാൽ തകരുന്നത് ഇറാൻ’; മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: മേഖലയിൽ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യ, ജിസിസി രാജ്യങ്ങൾ, മറ്റ് അയൽരാജ്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രകോപനങ്ങൾ ഒടുവിൽ ഇറാനെത്തന്നെ തകർക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഘർഷം രൂക്ഷമാകുന്നതിലൂടെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും രാജ്യം മുന്നറിയിപ്പ് നൽകി.

ഇറാൻ ആക്രമണങ്ങളുമായി മുന്നോട്ട് പോയാൽ കനത്ത നയതന്ത്ര, സാമ്പത്തിക, തന്ത്രപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിവിലിയൻ വിമാനത്താവളങ്ങൾക്കും എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ഇത്തരം ശ്രമങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്നും സൗദി വ്യക്തമാക്കി.

അയൽരാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ പ്രസ്താവനകളെ റിയാദ് തള്ളിക്കളഞ്ഞു. പ്രസിഡന്റിന്റെ വാക്കുകൾ പൊള്ളയാണെന്നും പ്രസംഗങ്ങൾക്കിടയിലും അതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ആക്രമണങ്ങൾ തുടരുകയാണെന്നും സൗദി കുറ്റപ്പെടുത്തി. തങ്ങളുടെ ജനങ്ങളെയും പരമാധികാരത്തെയും സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു.

Also read: