02/03/2026
[fontresizer_tawhidurrahmandear_widget]

ആഞ്ഞടിച്ച് അമേരിക്ക; ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തതായി ഡൊണാൾഡ് ട്രംപ്

 ആഞ്ഞടിച്ച് അമേരിക്ക; ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തതായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാന് കനത്ത പ്രഹരമേൽപ്പിക്കിച്ചുകൊണ്ട് അവരുടെ ഒമ്പത് നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്ത് മുക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. നശിപ്പിക്കപ്പെട്ടവയിൽ തന്ത്രപ്രധാനമായ വലിയ കപ്പലുകളും ഉൾപ്പെടുന്നുണ്ടെന്നും, ഇറാന്റെ അവശേഷിക്കുന്ന നാവിക ആസ്തികൾ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം രണ്ടാം ദിവസവും അതിശക്തമായി തുടരുകയാണ്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ആസ്ഥാനം വൻതോതിലുള്ള ആക്രമണത്തിലൂടെ തകർത്തതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഈ നടപടിയെ ‘പാമ്പിന്റെ തല വെട്ടിമാറ്റിയതിന്’ തുല്യമായാണ് യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്. ഒമാൻ ഉൾക്കടലിൽ തകർന്ന ഇറാനിയൻ ജമറാൻക്ലാസ് കോർവെറ്റിലെ സൈനികരോട് കപ്പൽ ഉപേക്ഷിക്കാനും ആയുധം താഴെ വെക്കാനും അമേരിക്ക നിർദ്ദേശിച്ചിരുന്നു.

ഐആർജിസി ഇന്റലിജൻസ് ആസ്ഥാനം, വ്യോമസേനാ കമാൻഡ് സെന്ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം തുടങ്ങി ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ സൈന്യം തകർത്തു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖാംനഇ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിന് മറുപടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും സൗദി തലസ്ഥാനമായ റിയാദ്, ദുബൈ എന്നിവിടങ്ങൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. അതേസമയം, രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾ സുരക്ഷിതമാണെന്നും പുതിയ പരമോന്നത നേതാവിനെ ഉടൻ തെരഞ്ഞെടുക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു. ആക്രമണങ്ങളെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

Also read: