31/03/2026
[fontresizer_tawhidurrahmandear_widget]

‘വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ എസ്എൻഡിപി യോഗത്തിൻ്റെ നിലപാടല്ല’- തുഷാർ വെള്ളാപ്പള്ളി

 ‘വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ എസ്എൻഡിപി യോഗത്തിൻ്റെ നിലപാടല്ല’- തുഷാർ വെള്ളാപ്പള്ളി

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങൾ എസ്എൻഡിപി. യോഗത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് യോഗം വൈസ് പ്രസിഡന്റും എൻഡിഎ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ജനറൽ സെക്രട്ടറി സ്വന്തം കാഴ്ചപ്പാടിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ പറയുന്നത്. അത് സംഘടനയുടെ തീരുമാനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മുന്നണിയെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് എസ്എൻഡിപി യോഗത്തിന്റെ തീരുമാനം. ഒരു മുന്നണിയെ സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള നയം സംഘടനയ്ക്കില്ല. യോഗത്തിന്റെ ഔദ്യോഗികമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണമെങ്കിൽ കൗൺസിൽ ചേർന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നും പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനത്തിൽ തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Also read: