30/03/2026
[fontresizer_tawhidurrahmandear_widget]

‘ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ല’; എസ്ഡിപിഐ പിന്തുണയിൽ നിലപാട് വ്യക്തമാക്കി വി ശിവൻകുട്ടി

 ‘ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ല’; എസ്ഡിപിഐ പിന്തുണയിൽ നിലപാട് വ്യക്തമാക്കി വി ശിവൻകുട്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് വെക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി ശിവൻകുട്ടി. ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇടതുപക്ഷ നിലപാടിനെ അനുകൂലിക്കുന്ന ആർക്കും വോട്ട് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മലയാള മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

എസ്ഡിപിഐ ആയാലും ജമാഅത്തെ ഇസ്‌ലാമി ആയാലും വോട്ട് സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്നും, എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് സംബന്ധിച്ച ഡീൽ ആരോപണങ്ങളിൽ തനിക്ക് ഭയമില്ല. മുൻകാലങ്ങളിൽ നേമത്ത് കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നു ഡീൽ ഉണ്ടായിരുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, കേരളത്തിലേക്ക് ആഘോരികൾ വരുന്നത് മലയാളികൾക്ക് രസിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: