02/03/2026
[fontresizer_tawhidurrahmandear_widget]

‘എന്നെ മാത്രം എന്തിന് ഒഴിവാക്കണം?’; സിപിഎം സെക്രട്ടേറിയറ്റിൽ വികാരാധീനയായി കെ.കെ ശൈലജ

 ‘എന്നെ മാത്രം എന്തിന് ഒഴിവാക്കണം?’; സിപിഎം സെക്രട്ടേറിയറ്റിൽ വികാരാധീനയായി കെ.കെ ശൈലജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക തീരുമാനിക്കാൻ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ വൈകാരികമായി പ്രതികരിച്ച് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. തന്നെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ശൈലജ രംഗത്തെത്തിയത്. മുതിർന്ന നേതാക്കൾക്കും മന്ത്രിമാർക്കും ടേം വ്യവസ്ഥയിൽ ഇളവ് നൽകി വീണ്ടും മത്സരിക്കാൻ അവസരം നൽകുമ്പോൾ തന്നെ മാത്രം എന്തിനാണ് മാറ്റിനിർത്തുന്നതെന്ന് അവർ ചോദിച്ചു.

മട്ടന്നൂർ മണ്ഡലവുമായി തനിക്ക് വലിയ വൈകാരിക ബന്ധമുണ്ടെന്നും അവിടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ ശൈലജ, വീണ്ടും മത്സരിക്കാനുള്ള താൽപ്പര്യം പരസ്യമായി പ്രകടിപ്പിച്ചു. ശൈലജയുടെ ശക്തമായ നിലപാടിനെത്തുടർന്ന്, അവർ പേരാവൂർ മണ്ഡലത്തിൽ മത്സരിക്കട്ടെയെന്ന് യോഗത്തിൽ പ്രാഥമിക ധാരണയായി. നേരത്തെ ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ പേരായിരുന്നു പേരാവൂരിലേക്ക് പരിഗണിച്ചിരുന്നത്.

അതേസമയം, തളിപ്പറമ്പ് മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിക്കില്ലെന്ന് ഉറപ്പായി. പകരം അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്‌സണുമായ പി.കെ ശ്യാമള സ്ഥാനാർഥിയാകും. തോമസ് ഐസക്, എം.എം മണി എന്നിവരെ ഇത്തവണ മത്സരരംഗത്തിറക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. ഉടുമ്പൻചോലയിൽ മണിക്ക് പകരം കെ.കെ ജയചന്ദ്രൻ എത്തും. എം സ്വരാജ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ, ഇ.പി ജയരാജൻ തുടങ്ങിയ പ്രമുഖ നേതാക്കളും ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന.

Also read: