01/04/2026
[fontresizer_tawhidurrahmandear_widget]

‘സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബിജെപിയിലേക്കില്ല; ഒരുതരത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല’- കെ. സുധാകരൻ

 ‘സാമ്രാജ്യം തരാമെന്ന് പറഞ്ഞാലും ബിജെപിയിലേക്കില്ല; ഒരുതരത്തിലും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല’- കെ. സുധാകരൻ

കണ്ണൂർ: ഒരു കാരണവശാലും കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കെ. സുധാകരൻ. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയ വാഗ്ദാനങ്ങൾ നൽകിയാൽ പോലും താൻ ബിജെപിയിലേക്ക് പോകില്ലെന്നും അത്തരം ഓഫറുകൾ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചതായും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് ഉറപ്പു ലഭിച്ചതായും സുധാകരൻ പറഞ്ഞു. വ്യക്തിപരമായ താത്പര്യങ്ങളേക്കാൾ പാർട്ടിയുടെ കാഴ്ചപ്പാടിനാണ് മുൻഗണന നൽകുന്നത്. ടി.ഒ മോഹനുമായുള്ള വിയോജിപ്പുകൾ പരിഹരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി സ്ഥാനാർത്ഥി സി. രഘുനാഥ് തന്നെ വിളിച്ച് സഹായം തേടിയിരുന്നുവെങ്കിലും അത് നിരസിച്ചതായും സുധാകരൻ വെളിപ്പെടുത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും ഭരണത്തിന്റെ ഭാഗമാകണോ എന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ എന്നും കോൺഗ്രസ് പ്രസ്ഥാനത്തിന് സമർപ്പിതനാണെന്നും അദ്ദേഹം ഒരു മലയാള മാധ്യമത്തോട് പറഞ്ഞു.

Also read: