‘പാലക്കാടും വട്ടിയൂർക്കാവുംകിട്ടില്ല’; എ പ്ലസ് മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് ബിജെപി വിലയിരുത്തൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയപ്രതീക്ഷ പുലർത്തിയിരുന്ന 10-ഓളം മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് പാർട്ടി വിലയിരുത്തൽ. എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ പല മണ്ഡലങ്ങളിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയില്ലെന്നാണ് ബിജെപിക്കുള്ളിലെ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാർട്ടിയുടെ മുഖ്യ വിജയസാധ്യത പട്ടികയിൽ നിന്ന് പാലക്കാട്, വട്ടിയൂർക്കാവ് മണ്ഡലങ്ങളെ ഒഴിവാക്കി. കൂടാതെ ആറന്മുള, കാട്ടാക്കട മണ്ഡലങ്ങളിലും ജയസാധ്യത കുറവാണെന്നാണ് കണക്കുകൂട്ടൽ. നിലവിൽ നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. എന്നാൽ ഇവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് നൽകിയ ഉറപ്പുകൾ പലതും ഫലം കാണാത്ത സാഹചര്യത്തിൽ, പാർട്ടിയുടെ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പ്രവർത്തനങ്ങളും ലക്ഷ്യം കണ്ടില്ലെന്നാണ് വിലയിരുത്തൽ.