19/04/2026
[fontresizer_tawhidurrahmandear_widget]

‘ടേം വ്യവസ്ഥയൊന്നും ഇല്ല, തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും’; കെ സുധാകരനെ തള്ളി കെ മുരളീധരൻ

 ‘ടേം വ്യവസ്ഥയൊന്നും ഇല്ല, തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും’; കെ സുധാകരനെ തള്ളി കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കെ സുധാകരന്റെ പരസ്യ നിലപാടിനെ തള്ളി കെ മുരളീധരൻ രംഗത്ത്. പാർട്ടിയിൽ മുഖ്യമന്ത്രി പദത്തിന് ടേം വ്യവസ്ഥകളൊന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി അഞ്ച് വർഷം തന്നെ ആ പദവിയിൽ തുടരുമെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തെക്കുറിച്ച് നേതാക്കൾ നടത്തുന്ന പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അദ്ദേഹം ശക്തമായ അതൃപ്തി രേഖപ്പെടുത്തി.

കെ സുധാകരന്റേത് പരസ്യ ആവശ്യമാണ്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാർഗെയും കണ്ട ആളും അറിഞ്ഞാൽ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. ആലോചിക്കാൻ ഇനിയും സമയമുണ്ട്. ടേം വ്യവസ്ഥയൊന്നുമില്ല. തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകും. കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കെ സുധാകരൻ കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെയെ കണ്ടിരുന്നു. വേണുഗോപാലിനെപ്പോലെ ചടുലതയുള്ള നേതാവാണ് കേരളത്തിന് ആവശ്യമെന്ന് സുധാകരൻ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിലെ മുതിർന്ന നേതാവായ മുരളീധരൻ സുധാകരന്റെ നിലപാടിനെ പരസ്യമായി തള്ളിക്കൊണ്ട് രംഗത്തെത്തിയത്. അതേസമയം, പ്രതിപക്ഷ നേതാവ് ആരാകണമെന്ന് സി.പി.എമ്മിന് ഇപ്പോൾ തന്നെ ആലോചിക്കാമെന്നും കാരണം എൽ.ഡി.എഫിന്റെ രണ്ട് ടേം കഴിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.

Also read: