13/04/2026
[fontresizer_tawhidurrahmandear_widget]

ശബരിമല സ്വര്‍ണക്കൊള്ള: അവസാന പ്രതിയും പുറത്തേക്ക്; കെ.പി ശങ്കരദാസിന് ജാമ്യം

 ശബരിമല സ്വര്‍ണക്കൊള്ള: അവസാന പ്രതിയും പുറത്തേക്ക്; കെ.പി ശങ്കരദാസിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ ഈ ഉത്തരവ്. ഇതോടെ ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്.

മറ്റ് പ്രതികളായ എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നേരത്തെ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. 2026 ജനുവരി 14-നാണ് ഇദ്ദേഹത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Also read: