18/04/2026
[fontresizer_tawhidurrahmandear_widget]

‘ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

 ‘ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിക്ക്‌ പങ്കുണ്ടെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആണ് അഡ്വ. അമീൻ ഹസ്സൻ മുഖേന നോട്ടീസ് അയച്ചത്. വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വിവാദ പരാമർശങ്ങൾ. ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു.

എന്നാൽ, വോട്ടിന് പണം നൽകിയ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമാണ് ശോഭാ സുരേന്ദ്രൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. പൊതുസമൂഹത്തിൽ സംഘടനയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി വ്യക്തമാക്കി.

Also read: